ചില തെറ്റായ ധാരണകളാണ് സീരിയലുകൾ നൽകുന്നത്! സീരിയലിന് പിന്നിൽ പ്രവർത്തിക്കുന്നവർ ഉത്തരവാദിത്തപരമായ സമീപനത്തോടെപോകണം, വിന്ദുജാ മേനോൻ

നാടകീയമായ ഫോർമുലകളാണ് ഇപ്പോഴും സീരിയലുകളിൽ കാണിക്കുന്നത്

അഭിനേത്രിയെന്നതിനപ്പുറം,ഒരു നൃത്ത അധ്യാപികയും കൂടിയാണ് നടി വിന്ദുജാ മേനോൻ, ഇപ്പോൾ നടി മലയാള സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമാണെന്ന് പറയുകയാണ്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പറയുന്നത്.മലയാളം സീരീയലുകൾക്ക് തീർച്ചയായും സെൻസർഷിപ്പ് ആവശ്യമാണ് കാരണം എല്ലാ ദിവസവും ജനങ്ങൾ കാണുന്നത് സീരിയൽ ആണ്, മലയാളം സിനിമയിൽ പല മാറ്റങ്ങളും നടക്കുമ്പോഴും സീരീയലുകൾ ഇപ്പോഴും പഴയ രീതിയിൽ തന്നെയാണ് മുമ്പോട്ട് പോകുന്നത്, നടി പറയുന്നു.,

നാടകീയമായ ഫോർമുലകളാണ് ഇപ്പോഴും സീരിയലുകളിൽ കാണിക്കുന്നത്. സിനിമയിൽ റിയലിസ്റ്റിക് അപ്രോച്ച് വന്നുകഴിഞ്ഞു, എന്നാൽ സീരിയലിൽ ഇപ്പോഴും പഴയ കാര്യങ്ങളാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു ചില തെറ്റായ ധാരണകളാണ് സീരിയലുകൾ സൃഷ്ടിക്കുന്നത്. സീരിയലിൽ കാണുന്നതുപോലെയല്ല എല്ലാ അമ്മായിഅമ്മമാരും മരുമക്കളും. ഇതേക്കുറിച്ചെല്ലാം ചില തെറ്റായ ധാരണകളാണ് സീരിയലുകൾ സൃഷ്ടിക്കുന്നത്.

അതുകൊണ്ട് ,മലയാളം സീരിയലുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർ കൂടുതൽ ഉത്തരവാദിത്തപരമായ സമീപനത്തോടെ ഇനിയെങ്കിലും മുൻപോട്ടു പോകും എന്നു ഞാൻ പ്രതീക്ഷിക്കുന്നു നടി വിന്ദുജാ മേനോൻ പറയുന്നു. അതേസമയം ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് വിന്ദുജ സിനിമാരംഗത്തേക്കെത്തിയത്, പിന്നീട് ചില സിനിമകളിൽ നടി അഭിനയിച്ചിരുന്നു, എന്നാൽ പവിത്രം എന്ന സിനിമയിലെ മോഹൻലാലിൻ്റ സഹോദരി കഥാപാത്രമാണ് വിന്ദുജക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്ത ചിത്രം.