
തരുൺ മൂർത്തി-മോഹൻലാൽ കൂട്ടുകെട്ടിലെ ‘തുടരും’ എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോൾ തരുൺ മൂർത്തി തുടരും സിനിമയെക്കുറിച്ചും പൃഥ്വിരാജിന് കുറിച്ചും പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്, എമ്പുരാന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് തുടരും ഷൂട്ട് ചെയ്തതത്, മോഹൻലാൽ ഡേറ്റ് തന്നതെന്നും അതിനിടയിലാണ്, അവിടെ ഒരു 30 ദിവസം ബ്രേക്ക് കിട്ടുമ്പോഴാണ് ഇവിടെ വന്ന് മോഹൻലാൽ അഭിനയിക്കുന്നത്. പിന്നീട് അവിടെപ്പോയി അഭിനയിക്കു൦ തരുണ്‍ പറയുന്നു.

ലാലേട്ടൻ! ഒരു സീനില്‍ പോലും ‘ചേട്ടാ ഇത് ഖുറേഷിയെപ്പോലെയാണ്’ എന്ന് എനിക്ക് പറയേണ്ടി വന്നിട്ടില്ല.പുള്ളി അതിലൊരു കുസൃതിക്കാരനായിട്ട് തന്നെയാണ് സിനിമയുടെ മൊത്തത്തില്‍ ഉണ്ടായിരുന്നത്.അത് വരാത്തതാണ് ആ മനുഷ്യന്റെ ഏറ്റവും വലിയ ഇന്റലിജന്‍സ്, തരുൺ മൂർത്തി പറയുന്നു. എമ്പുരാന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ പേടിച്ചുപോയി. ദൈവമേ ഇതൊക്കെ കണ്ടിട്ടാണല്ലോ നമ്മള്‍ ചെയ്യാന്‍ പോകുന്ന സിനിമ കാണാന്‍ പോകുന്നത് എന്ന്. ഞാന്‍ രാജുവിന് ആദ്യം മെസേജ് അയച്ചത് കുറെ തീയുടെ ഇമോജിയാണ്.
ചേട്ടാ ഇനി ഞാന്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചു. എന്റെ വിശ്വാസത്തില്‍ എമ്പുരാനും മുന്നേ ഇറങ്ങാന്‍ പോകുന്ന സിനിമ,എന്നു പറഞ്ഞാണ് ഷൂട്ട് തുടങ്ങിയതൊക്കെ.അപ്പോള്‍ രാജു എന്നോട് പറഞ്ഞു. ‘അയ്യോ ബ്രോ ഞാന്‍ നിങ്ങളുടെ സിനിമ കാണാന്‍ വേണ്ടിയിട്ടാണ് വെയിറ്റ് ചെയ്യുന്നതെന്ന് . അള്‍ട്ടിമേറ്റ് മൂവി എടുത്തിരിക്കുന്ന ഡയറക്ടര്‍ പൃഥ്വി ഞാന്‍ ചെയ്ത ലാലേട്ടന്‍ വേര്‍ഷന്‍ കാണാന്‍ വേണ്ടിയാണ് വെയിറ്റ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ എനിക്കൊരു കോണ്‍ഫിഡന്‍സ് വന്നു, തരുൺ മൂർത്തി പറയുന്നു.












