
പ്രണയവിവാഹത്തോടെയായി വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ഡോക്ടര്‍ എലിസബത്ത് ഉദയന്‍. വിവാഹ ജീവിതം ഉദ്ദേശിച്ച പോലെയല്ലായിരുന്നു. ഇടയ്ക്ക് ഡിപ്രഷന് ട്രീറ്റ്മെന്റിന് പോയിരുന്നു. അത് ഇപ്പോഴും നടക്കുന്നുണ്ട്. കാര്യങ്ങളെക്കുറിച്ചൊന്നും പുറംലോകം അറിയരുതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പിന്നീട് പറയേണ്ടി വന്നു. ആളുകള്‍ എന്തൊക്കെ പറഞ്ഞാലും ഞാന്‍ ലൈവില്‍ വരും. കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്യും. എന്റെ വീഡിയോ കാണുമ്പോള്‍ എവിടെയോ ഒരു വെളിച്ചം പോലെ തോന്നുന്നു എന്ന് പറയുന്നവരുണ്ട്.

ഇനിയും എന്ത് വന്നാലും ഫൈറ്റ് ചെയ്യാനാണ് തീരുമാനം. ഇത്രയൊക്കെ ചെയ്തിട്ടും എന്നെക്കുറിച്ച് പറയാന്‍ നാവ് പൊങ്ങുന്നുണ്ടല്ലോ എന്നൊക്കെയായിരുന്നു. കേസ് കൊടുക്കുന്ന കാര്യമൊക്കെ ആലോചിച്ചപ്പോള്‍ അതിന്റെ ആഫ്റ്റര്‍ എഫക്റ്റായിരുന്നു മനസിലേക്ക് വന്നത്.കേരളത്തില്‍ വന്നാല്‍ പുറത്തിറങ്ങി നടക്കണ്ടേ, വീട്ടുകാരെയൊക്കെ എങ്ങനെയായിരിക്കും ആളുകള്‍ കാണുന്നത് എന്നോര്‍ത്ത് ടെന്‍ഷനുണ്ടായിരുന്നു. കാശ് കണ്ട് പോയതല്ലേ, അനുഭവിക്കണം എന്ന തരത്തിലായിരിക്കും മിക്കവരും പറഞ്ഞത്.
എന്നാൽ കുറേപേര്‍ എനിക്ക് ശക്തമായ പിന്തുണയായിരുന്നു തന്നത്. അങ്ങനെയാണ് ഞാന്‍ കൂടുതല്‍ സംസാരിച്ച് തുടങ്ങിയത്. എന്താണെന്നറിയില്ല എല്ലാത്തിനെക്കുറിച്ചും പറയാന്‍ ധൈര്യം കിട്ടുകയായിരുന്നു. ഇപ്പോള്‍ കുറച്ച് റസ്ട്രിക്ഷന്‍സുണ്ട്. അല്ലായിരുന്നുവെങ്കില്‍ എല്ലാം ഞാന്‍ പറഞ്ഞേനെ. നിങ്ങള്‍ എന്നെ ഇത്രയധികം സപ്പോര്‍ട്ട് ചെയ്തത് കൊണ്ടാണ് ഞാന്‍ ഇത്രയെങ്കിലും പറയുന്ന അവസ്ഥയിലേക്ക് എത്തിയത്. അത്രയേറെ ഇമോഷണലായാണ് ആദ്യം പോസ്റ്റിട്ടത്, എലിസബത്ത് പറയുന്നു.












