
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി, ‘ടോർപിഡോ’ എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്. ഫഹദ് ഫാസിൽ, നസ്‌ലിൻ, ഗണപതി, തമിഴ് താരവും മലയാളികളുടെ ഇഷ്ട നടനുമായ അർജുൻ ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടോർപിഡോയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്, നടൻ ബിനു പപ്പു ആണ്. ചെറിയ ഇടവേളയ്ക്കു ശേഷം സംഗീതസംവിധായകൻ സുഷിൻ ശ്യാം തിരികെയെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ടോർപിഡോ’ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയകളിൽ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. തുടരും’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ഹിറ്റടിച്ച തരുൺ മൂർത്തിയുടെ സംവിധാനമികവ് വീണ്ടും ആസ്വദിക്കാൻ ആവേശത്തിലാണ് പ്രേഷകരെല്ലാം. അതുപോലെ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ നിരൂപകശ്രദ്ധ നേടിയ തരുൺ മൂർത്തിയുടെ ‘തുടരും’ ഇപ്പോൾ തിയറ്ററുകളിൽ ഗംഭീര പ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്.












