നഹാസ് ഹിദായത്ത് ചിത്രത്തിൽ ഇനിയും ദുൽഖറും, ആന്റണി പെപ്പയും ഒന്നിക്കുന്നു! ചിത്രത്തിൽ ആരാകും വില്ലൻ? ആരാകും നായകൻ?

ഐ ആം ​ഗെയിം’ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ആക്‌ഷന് പ്രാധാന്യമുള്ള മാസ് എന്റർടെയ്നർ എന്നാണ് റിപ്പോർട്ടുകൾ

‘ആർ.ഡി.എക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത് ദുൽഖർ സൽമാനും, ആന്റണി പെപ്പയുമാണ്. ചിത്രത്തിന്റെ അണിയറക്കാർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഐ ആം ​ഗെയിം’ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ആക്‌ഷന് പ്രാധാന്യമുള്ള മാസ് എന്റർടെയ്നർ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുക നടൻ ആന്റണി പെപ്പെ, എങ്കിൽ നായകനായെത്തുന്നത് ദുൽഖർ തന്നെ എന്നാണ് റിപ്പോർട്ടുകൾ. ദുൽഖർ സൽമാൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ്‌ സംഭാഷണം. ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഗാനരചന: മനു മഞ്ജിത്ത് -വിനായക് ശശികുമാർ.

അതേസമയം, ദുൽഖർ നായകനായി എത്തിയ കിങ് ഓഫ് കൊത്തയാണ് അവസാനം തിയറ്ററിലെത്തിയ മലയാള ചിത്രം. അതുകൊണ്ടു തന്നെ മലയാളത്തിലേക്കുള്ള നടന്റെ ഒരു ഗംഭീര തിരിച്ചുവരവ് കൂടിയാകും ഈ സിനിമ എന്നും റിപ്പോർട്ടുകളുണ്ട്. വെങ്കി അറ്റ്‌ലൂരിസംവിധാനം ചെയ്ത ലക്കി ഭാസ്കറാണ് അവസാനം പുറത്തിറങ്ങിയ ദുൽഖർ ചിത്രം.

i am