മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നു! ഗുരുതര ആരോപണ൦ ഉന്നയിച്ചു ലിസ്റ്റിന്‍ സ്റ്റീഫൻ

ഒരു വലിയ മാലപ്പടക്കത്തിനാണ്  അദ്ദേഹം ഇന്ന്  തിരികൊളുത്തിയിരിക്കുന്നത് . ഞാനീ പറയുന്നത് ആ നടന്‍ കാണും,ലിസ്റ്റിന്‍

മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നു, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാമര്‍ശം സോഷ്യൽ മീഡിയിൽ ചര്‍ച്ചയാകുന്നു. ആരാണ് ആ പ്രമുഖ നടൻ ? നടന്റെ പേര് പറയാതെ ലിസ്റ്റിന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ലിസ്റ്റിനെ പിന്തുണച്ചും ,എതിര്‍ത്തുമാണ് സോഷ്യല്‍ മീഡിയ്യിൽ ചര്‍ച്ചകള്‍ എത്തുന്നത്.ആ നടന്‍ തെറ്റുകള്‍ തുടര്‍ന്ന് പോയാല്‍ അത് വലിയ പ്രശ്‌നങ്ങളിലേ കലാശിക്കൂ എന്നും ലിസ്റ്റിന്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഇങ്ങനൊരു പരാമര്‍ശം നടത്തുന്നത്.

മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്.  അതും ഒരു വലിയ മാലപ്പടക്കത്തിനാണ്  അദ്ദേഹം ഇന്ന്  തിരികൊളുത്തിയിരിക്കുന്നത് . ഞാനീ പറയുന്നത് ആ നടന്‍ കാണും. നിങ്ങള്‍ ചെയ്തത് വലിയ തെറ്റാണെന്ന് ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്. ആവര്‍ത്തിക്കരുത്.കാരണം അങ്ങനെ തുടര്‍ന്നാല്‍ അത് വലിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമായി മാറുമെന്നും ഞാന്‍ അറിയിക്കുകയാണ്. എല്ലാവര്‍ക്കും നന്ദി എന്നാണ് ലിസ്റ്റിൻ പറയുന്നത്.

ലിസ്റ്റിൻ സ്റ്റീഫൻ ഇക്കാര്യം പറഞ്ഞത്. നടൻ്റെ പേരോ, ചെയ്‌ത തെറ്റ് എന്താണെന്നോ പറയാതെയാണ് നടൻ്റെ മുന്നറിയിപ്പ്. ചലച്ചിത്ര ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് നിർമ്മാതാവിൻ്റെ പ്രതികരണം. ഇപ്പോൾ ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ആരാണെന്ന ഊഹാപോഹങ്ങളെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ നടക്കുന്നത്. പൊതുവേദിയില്‍ ഒരു നടനെക്കുറിച്ച് ഇത്തരമൊരു കാര്യം പറയുമ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തണമായിരുന്നു വെന്നും പേര് പറയാന്‍, ലിസ്റ്റിന്‍ തയ്യാറാകണമായിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നത്.