സ്റ്റീഫൻ, നടന്മാരെ സംശയത്തിന്റെ നിഴലില്‍ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിത0 ! ലിസ്റ്റിനെ സംഘടനയില്‍ നിന്ന് പുറത്താക്കണ൦; പ്രതികരണവുമായി സാന്ദ്ര തോമസ്

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കഴിഞ്ഞ ദിവസം മലയാള സിനിമയിലെ പ്രമുഖ നടൻ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് പറഞ്ഞത് ഏറെ ചർച്ചയായ വിഷയമായിരുന്നു. നടന്റെ പേര് വെളിപ്പെടുത്താത്തത് എല്ലാവരെയും സംശയമുനയില്‍ നിർത്തുമെന്നും വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സാന്ദ്ര തോമസ്. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയായ ലിസ്റ്റിൻ സ്റ്റീഫനും അസോസിയേഷനില്‍ വിശ്വാസമില്ലാതായോ എന്നാണ് നിർമാതാവ് സാന്ദ്രാ തോമസ് ചോദിക്കുന്നത്.

സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും, സംഘടനാചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും സാന്ദ്ര തോമസ് പറയുന്നു, കൂടാതെ ലിസ്റ്റിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നും സാന്ദ്ര തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു. അതേസമയം, മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നു, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാമര്‍ശം,

ഈ പരമാർശം സോഷ്യൽ മീഡിയിൽ ചര്‍ച്ചയാകുകയും ചെയ്യ്തു. ആരാണ് ആ പ്രമുഖ നടൻ ? നടന്റെ പേര് പറയാതെ ലിസ്റ്റിന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ലിസ്റ്റിനെ പിന്തുണച്ചും ,എതിര്‍ത്തുമാണ് സോഷ്യല്‍ മീഡിയ്യിൽ ചര്‍ച്ചകള്‍ എത്തുന്നത്.ആ നടന്‍ തെറ്റുകള്‍ തുടര്‍ന്ന് പോയാല്‍ അത് വലിയ പ്രശ്‌നങ്ങളിലേ കലാശിക്കൂ എന്നും ലിസ്റ്റിന്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഇങ്ങനൊരു പരാമര്‍ശം നടത്തുന്നത്.