നിവിനാണ് ആ നടനെന്ന് താൻ പറഞ്ഞിട്ടില്ല! ആരയെക്കുറിച്ചാണ് ഞാൻ പറഞ്ഞതെന്ന് പലർക്കും മനസിലായിട്ടുണ്ട്, ലിസ്റ്റിന്‍ സ്റ്റീഫന്‍

മറ്റുള്ളവര്‍ നിവിന്‍ ആണ് ആ നടന്‍ എന്ന് പറയുന്നതില്‍ തനിക്കൊന്നും ചെയ്യാനാവില്ല, ലിസ്റ്റിൻ സ്റ്റീഫൻ

മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട് എന്നായിരുന്നു രണ്ടു ദിവസം മുൻപ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരുന്നത്, ഇതിന് പിന്നാലെയാണ് ലിസ്റ്റിന്‍ നടൻ നിവിന്‍ പോളിയെ കുറിച്ചാണ് പറഞ്ഞതെന്ന അഭ്യൂഹങ്ങള്‍ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. എന്നാൽ താന്‍ പ്രതികരിച്ചത് നടന്‍ നിവിന്‍ പോളിക്ക് എതിരെയല്ലെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇപ്പോൾ പറയുകയാണ്. നിവിന്‍ പോളിയാണ് ആ താരമെന്ന് താന്‍ പറഞ്ഞിട്ടില്ല. താന്‍ അധികം സിനിമ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ആരെ കുറിച്ചാണ് പറഞ്ഞതെന്ന് സിനിമയിലുള്ള പലര്‍ക്കും മനസിലായിട്ടുണ്ടാകും, ലിസ്റ്റിൻ പറഞ്ഞു.

മറ്റുള്ളവര്‍ നിവിന്‍ ആണ് ആ നടന്‍ എന്ന് പറയുന്നതില്‍ തനിക്കൊന്നും ചെയ്യാനാവില്ല, ഇപ്പോൾ ലിസ്റ്റിൻ സ്റ്റീഫൻ ഈ വെളിപ്പെടുത്തൽ മനോരമ ന്യൂസിനോട് ആണ്, അതേസമയം,നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ ആരോപണങ്ങളോടും ലിസ്റ്റിന്‍ പ്രതികരിച്ചു. ‘ലിസ്റ്റിന്‍ തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരുടെ ഏജന്റ്, ആ വാക്കുകളില്‍ ഒറ്റുകാരന്റെ കൊതിയും കിതപ്പുമുണ്ട്’ എന്നിങ്ങനെയായിരുന്നു സാന്ദ്ര തോമസിന്റെ വാക്കുകള്‍. ഇതിനോടാണ് ലിസ്റ്റിന്‍ പ്രതികരിച്ചത്.

കൂടാതെ , സാന്ദ്ര തോമസ് നിരാശയില്‍ ഓരോന്ന് പറയുകയാണ്. അതിന് മറുപടി കൊടുക്കേണ്ട കാര്യമില്ല തനിക്ക് . വട്ടിപ്പലിശ എന്ന് പറയുന്നത് എന്താണെന്ന് അറിയില്ല. ചെന്നൈയില്‍ നിന്നൊക്കെ പണം വാങ്ങി തിരിച്ചു കൊടുക്കാറുണ്ട്. താന്‍ പണം വാങ്ങി, കഷ്ടപ്പെട്ട് സിനിമ ഉണ്ടാക്കും അതിന് എന്താണ് കുഴപ്പം എന്നാണ് ലിസ്റ്റിന്‍ ചോദിക്കുന്നു.