സ്വന്തം കാര്യം മാത്രം നോക്കുന്ന! ഭീഷണിയുടെ സ്വരം മുഴുക്കുന്നവരെ നാം ജീവിതത്തിൽ കണ്ടുമുട്ടാറുണ്ട്, വിവാദങ്ങൾക്ക് മറുപടിയുമായി നിവിൻ പോളി

നേരത്തെ പേര് വെളിപ്പെടുത്താതെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു നടനെതിരെ എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തി ദിവസങ്ങൾക്ക് ശേഷമാണ് നടൻ നിവിൻ പോളി ഇപ്പോൾ രംഗത്ത് എത്തുന്നത്. കൊട്ടാരക്കര‍ മഹാദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്ന നടൻ തനിക്കെതിരെ എത്തിയ വിവാദങ്ങൾക്ക് മറുപടി നൽകുന്നത്. സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ നാം കണ്ടുമുട്ടാറുണ്ടെന്നാണ് നിവിൻ പോളി പറയുന്നത്.

നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാൻ പറ്റിയാൽ വളരെ നല്ല കാര്യമാണെന്ന് നടൻ കൂട്ടിച്ചേർക്കുന്നു, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനുമായുള്ള പ്രശ്നത്തിലെ തന്റെ നിലപാട് ആണ് ഈ പ്രസ്താവനയിലൂടെ നിവിൻ വ്യക്തമാക്കുന്നതെന്നാണ് ആരധകർ പറയുന്നത്.അതുപോലെ, ഞാന്‍ ഇങ്ങോട്ട് വന്നപ്പോള്‍ കണ്ടത് നല്ല ഹൃദയം ഉണ്ടാവട്ടെ എന്ന ഹോര്‍ഡിങ്സ് ആണെന്നും നടൻ പറയുന്നു, കൂടാതെ എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്. നമുക്ക് എല്ലാവര്‍ക്കും പരസ്പരം സ്നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ല കാര്യമാണ്.

അങ്ങനെയുള്ള ഒരുപാട് പേരെ നമ്മുടെ ജീവിതത്തില്‍ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരെയും നമ്മള്‍ ജീവിതത്തില്‍ നമ്മള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട് എന്നും നടൻ പറയുന്നു. സ്വന്തം കാര്യം മാത്രം നോക്കുന്ന, അല്ലെങ്കില്‍ ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളെയും നമ്മള്‍ മുന്നില്‍ കാണാറുണ്ട്, പക്ഷേ അവരോടെല്ലാം എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ. നല്ല ഹൃദയത്തിന്‍റെ, നല്ല മനസിന്‍റെ ഉടമയാവുക. പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോവാനായി നമുക്കെല്ലാവര്‍ക്കും സാധിക്കും, നടൻ പറഞ്ഞു.