
മോഹൻലാൽ, തരുൺ മൂർത്തി കോംബോയിലെ തുടരും ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്. ഈ ഒരു വേളയിൽ നിർമാതാവും, തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ദൃശ്യം’ സിനിമ ഇറങ്ങിയപ്പോൾ പ്രേക്ഷകരില്‍ കണ്ട ആവേശമാണ് ‘തുടരും’ സിനിമയിലൂടെയും കാണാനാകുന്നത്. എമ്പുരാന്റെയും, ദൃശ്യത്തിന്റെയും റെക്കോർഡ് ‘തുടരും’ മറികടക്കും. ഈ വർഷം റിലീസ് ചെയ്ത ‘എമ്പുരാനെ’യും ‘ദൃശ്യ’ത്തെയും മറികടക്കുന്ന റെക്കോർഡ് കലക‌്‌ഷനിലേക്കാണ് തുടരും കുതിക്കുന്നത്.

തലശേരി ലിബർട്ടിയിലാണെങ്കിൽ പ്രായഭേദമന്യേ ആളുകൾ തിയറ്ററുകളിലേക്കു വരുകയാണ്. പ്രായം വകവയ്ക്കാതെ തിയറ്റലെത്തുന്നവരുണ്ട്. കോവിഡിനുശേഷം മോഹൻലാലിനു ലഭിക്കുന്ന ഏറ്റവും വലിയ വിജയമാണിത്. നമ്മളെല്ലാവരും ഒരുമിച്ചാണ് ഈ വിജയം ആഘോഷിക്കുന്നത്. മനസ്സറിഞ്ഞാണ് ഈ വിജയം ആഘോഷിക്കുന്നത്, ഇത് വാക്കുകൾക്കുവേണ്ടി താൻ പറയുന്നതല്ല എന്നും ലിബർട്ടി ബഷീർ പറയുന്നു.
ഇതിനു മുമ്പ് ‘ദൃശ്യ’ത്തിനാണ് ഇതുപോലുള്ള കലക്‌ഷൻ ഞാൻ കണ്ടത്. പ്രായം നോക്കാതെ ആളുകൾ വരുന്നത് ആ സിനിമയ്ക്ക് ആയിരുന്നു. എന്നാൽ ഇത് അതിനപ്പുറം കടക്കും. മൂന്നാം ആഴ്ചയിലേക്കു കടക്കുമ്പോഴും എല്ലാ ഷോയും ഫുൾ ആയി മുന്നേറുകയാണ്. ഓൺലൈനിൽ ലും കൗണ്ടറിലും വന്നു ടിക്കറ്റ് എടുക്കുന്നവരുണ്ട്. ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ, ലിബർട്ടി ബഷീർ പറഞ്ഞു.











