
മലയാള സിനിമയിലെ അഭിനയ വിസ്മയങ്ങളാണ് നടന്മാരായ മമ്മൂട്ടിയും, മോഹൻലാലും. ഇപ്പോൾ ഇരുവരെയും കുറിച്ച് പറയുകയാണ് നിര്‍മാതാവ് രഞ്ജിത്ത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്മാരെക്കുറിച്ചു രഞ്ജിത്ത് പറയുന്നത്. ലാലേട്ടന് കരയുകയും മമ്മൂക്ക കരയുകയും ചെയ്താല്‍ മലയാളികളും കരയും. കാരണം അത് അവരുടെകൂടി പ്രശ്നമായി മാറും. നമ്മുടെ മനസില്‍ അങ്ങനെയാണ്, ഇവര്‍ രണ്ടുപേരും കരഞ്ഞാല്‍ നമ്മള് കരയാതെ ഇരിക്കില്ല. നമ്മളും കരയും. നമ്മുടെ വീട്ടിലെ ആരോ ഒരാളെപ്പോലെയാണ് നമ്മൾ കാണുന്നത്.

മലയാളികള്‍ അത്രമാത്രം അവരെ സ്നേഹിക്കുന്നുണ്ട്. തിയേറ്ററില്‍ നിന്നെല്ലാം എത്രയോ ആളുകള്‍ കരഞ്ഞിട്ട് ഇറങ്ങാന്‍ പറ്റാതെ ഇരിക്കുന്നുണ്ട്. എന്നാല്‍ ഇത് കരച്ചില് പടമാണോ, അല്ല. അവിടെയാണ് കാര്യം. എല്ലാ ഉണ്ടെങ്കിലും ഒരു ചെറിയ കാര്യത്തില്‍ ലാലേട്ടനോ, മമ്മൂക്കക്കൊ സങ്കടം വന്നാല്‍ കാണുന്നവന് കണ്ണുനിറഞ്ഞിട്ട് ഇറങ്ങാന്‍ കഴിയുന്നില്ല, രഞ്ജിത്ത് പറയുന്നു.
അതേസമയം,ജപുത്ര വിഷ്വല്‍ മീഡിയയിലൂടെ എം. രഞ്ജിത്ത് നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷകപ്രതികരണവുമായി മുന്നേറുകയാണ്. ഈ ചിത്രത്തിൽ മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ഫര്ഹാന് ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, പ്രകാശ് വര്‍മ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.












