
തിയേറ്ററുകളില്‍ ഗംഭീര രീതിയില്‍ മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ ‘തുടരും’. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യ്തത്. തരുൺ തന്റെ ഇഷ്ടനടനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നായി സിനിമ മാറി. ഇപ്പോൾ ഈ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് തരുണ്‍ മൂര്‍ത്തി. ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ മൂര്‍ത്തി ഇക്കാര്യം പറഞ്ഞത്.

ഈ പടത്തില്‍ കമ്പത്ത് വെച്ച് ഷൂട്ട് ചെയ്ത സീക്വന്‍സുകളുണ്ടല്ലോ. ആ സമയത്ത് ആ കഥാപാത്രം ഒരുമാതിരി കിളി പോയ അവസ്ഥയിലാണ് കാണിക്കുന്നത്. അപ്പോള്‍ പാസ്റ്റിലെ കാര്യവുമായി കണക്ട് ചെയ്യാന്‍ ഇളയരാജയുടെ പാട്ട് മൂളിക്കോട്ടെ എന്ന് ലാലേട്ടന്‍ എന്നോട് ചോദിച്ചു. ‘ആകെ കുറച്ച് പാട്ടിന്റെ കോപ്പിറൈറ്റ് മാത്രമേ നമ്മുട കൈയിലുള്ളൂ. ഇളയരാജയാണ്! കോപ്പിറൈറ്റടിച്ച് പണി വാങ്ങണ്ട’ എന്ന് ഞാന്‍ ലാലേട്ടനോട് പറഞ്ഞു.
എന്നാൽ ഏതൊക്കെ പാട്ടിന്റെ കോപ്പിറൈറ്റാ ഇപ്പോൾ ഉള്ളത്, അതിലൊരു പാട്ട് ഞാന്‍ മൂളാം’ എന്ന് ലാലേട്ടന്‍ എന്നോട് പറഞ്ഞു. പക്ഷേ,ഞാന്‍ ലാലേട്ടനെ കണ്‍വിന്‍സാക്കി പറഞ്ഞു, എങ്ങാനും അത് പ്രശ്‌നമായാല്‍ പ്രൊഡ്യൂസര്‍ക്ക് പണികിട്ടുമെന്ന് ,‘അപ്പോള്‍ ഞാന്‍ മൂളിപ്പാട്ട് പോലും പാടണ്ടല്ലേ, ശരി’ എന്നായിരുന്നു ലാലേട്ടന്റെ മറുപടി, സംവിധായകൻ തരുൺ മൂർത്തി പറഞ്ഞു.












