ഷൈൻ ടോം ചാക്കോയും വിൻ സി. അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന ‘സൂത്രവാക്യം’ ടീസർ പുറത്ത്

ഷൈൻ ടോം ചാക്കോയും വിൻ സി. അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന ‘സൂത്രവാക്യം’ത്തിന്റെ ടീസർ പുറത്ത്,വിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഈ സിനിമയുടെ ടീസർ തുടങ്ങുന്നത് ലഹരിക്കെതിരായ സന്ദേശം പങ്കുവച്ചുകൊണ്ടാണ്, എന്നാൽ ഈ സിനിമയുടെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈൻ അപമര്യാദയായി പെരുമാറിയെന്ന വിൻ സി.യുടെ ആരോപണം വലിയ വിവാദമായിരുന്നു.ഇപ്പോൾ ചിത്രത്തിന്റെ ടീസർ കണ്ട പ്രേക്ഷകർ പറയുന്നത് ഇതുപോലൊരു ‘ബ്രില്യൻസ്’ മറ്റൊരു മലയാള സിനിമയുടെ ടീസറിലും കണ്ടിട്ടില്ലെന്നാണ്.

പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയാണ് നടൻ ഷൈൻ ഈ ചിത്രത്തിലെത്തുന്നു. സസ്പെൻസ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യൂജിന്‍ ജോസ് ചിറമേല്‍ ആണ് ചിത്രം സംവിധാനം ചെയ്യ്തത്. നിർമാണം നിർവഹിക്കുന്നത് ശ്രീകാന്ത് കന്ദ്രഗുല ആണ്. യുജീൻ ജോസ് ചിറമ്മലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് പെൻഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിൻ എസ് ബാബുവാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാം ചന്ദ്രശേഖരൻ ആണ് ഒരുക്കിയിരിക്കുന്നത്, ചിത്രത്തിന്റെ സംഗീതം ജീൻ പി ജോൺസൻ, എഡിറ്റിംഗ് നിതീഷ് കെ ടി ആർ, അതേസമയം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ ഈ അടുത്തിടെയായി കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു,ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്യ്തിരുന്നു.