
അടുത്ത് ഇറങ്ങിയ സിനിമകളിലെ ഴോണറുകളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ആസിഫ് അലി. സിനിമകളിലെ ഴോണറുകള്‍ താനായിട്ട് പ്ലാന്‍ ചെയ്യുന്നതല്ല, അതങ്ങനെ വരുന്നതാണ് നടൻ പറഞ്ഞു, ഒരു ചാനൽ അഭിമുഖത്തിലാണ് നടൻ ഈ കാര്യം വെളിപ്പടുത്തുന്നത്.സ്ക്രിപ്റ്റ് നരേഷന് വരുന്ന സമയത്ത് തനിക്ക് എക്സൈറ്റ്മെൻ്റ് ഉണ്ടകാറുണ്ട്. ഏതെങ്കിലും ഒരു പോയിന്റില്‍ സിനിമയിലേക്ക് താൻ ഇന്‍ ആകു൦ ആസിഫ് അലി പറഞ്ഞു.

അതുപോലെതാൻ പൊലീസ് വേഷങ്ങള്‍ തത്കാലം ചെയ്യുന്നില്ലെന്നും പ്രേക്ഷകന് വേണ്ടത് നല്ല സിനിമയാണെന്നും ആസിഫ് അലി പറഞ്ഞു. സിനിമ ആസ്വദിക്കാന്‍ പറ്റുന്നുണ്ടോ എന്നായിരിക്കും പ്രേക്ഷകര്‍ ചിന്തിക്കുക, ടൈപ്പ് കാസ്റ്റ് ആയിപ്പോകാതിരിക്കാനാണ് പൊലീസ് വേഷം ചെയ്യാത്തത്. ഇപ്പോള്‍ ഞാന്‍ എടുത്തിരിക്കുന്ന തീരുമാനം അതാണ്പൊലീസ് യൂണിഫോം കുറച്ച് നാളുകള്‍ കഴിഞ്ഞ് ഇടാം എന്നുള്ളത് മാത്രമാണ്.
പ്രേക്ഷകന് വേണ്ടത് നല്ല സിനിമയാണ്. ഒരു നല്ല സിനിമ കാണാന്‍ തിയേറ്ററില്‍ വരുമ്പോള്‍ ഇയാളിത് എന്താണ് ഫുള്‍ ടൈം പൊലീസ് വേഷം ഇടുന്നത് എന്ന ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അവര്‍ക്ക് ആ സിനിമ ആസ്വദിക്കാന്‍ പറ്റുന്നുണ്ടോ എന്നായിരിക്കാം പ്രേക്ഷകര്‍ ചിന്തിക്കുക. ഞാനും അതാണ് ചിന്തിക്കുന്നത്. നല്ല സിനിമകളുടെ ഭാഗമാകുക. ഒരു ആക്ടര്‍ എന്ന രീതിയില്‍ ടൈപ്പ് കാസ്റ്റ് ആയിപ്പോകാതിരിക്കാന്‍ ഞാന്‍ പോലീസ് വേഷം കുറച്ചു നാളത്തേക്ക് വേണ്ടെന്ന് വെയ്ക്കുന്നത് ആസിഫ് അലി പറഞ്ഞു.












