
500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ഉർവശി, മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട് നടി, ഇപ്പോൾ താരം അഭിനയിച്ച സ്പടികത്തിന്റെ രണ്ടാം ഭാഗം കാണാൻ ഇതുവരെയും പോയിട്ടില്ലെന്ന് പറയുകയാണ് നടി, അങ്ങനെ പോകാതിരിക്കാൻ കരണമുണ്ടെന്നും പറയുകയാണ് നടി. സ്പടികം സിനിമ രണ്ടാമത് ഇറങ്ങിയപ്പോള്‍ ഞാന്‍ കണ്ടിട്ടില്ല എന്നുള്ളതാണ് സത്യം. കാരണം കരമന ജനാര്‍ദ്ദനന്‍ നായര്‍, രാജന്‍. പി. ദേവ്, തിലകന്‍, കെ.പി.എ.സി. ലളിത, നെടുമുടി വേണു അങ്ങനെ ഒരു പറ്റം ആള്‍ക്കാര്‍ ഇല്ലല്ലോ… ഉർവശി പറയുന്നു.

ഇവരുടെ കൂടെ വര്‍ക്ക് ചെയ്തതൊക്കെ എന്തൊരു വലിയ സംഭവം ആയിരുന്നു ഉർവശി പറയുന്നു. അവര്‍ നമ്മുടെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ് നമ്മളൊക്കെ എപ്പോഴും അമിതസ്വാതന്ത്ര്യം എടുത്ത് പോയോ.. സത്യത്തിൽ ആ വാല്യൂ ഞാനറിഞ്ഞില്ലേ എന്നൊക്കെയാണ് തോന്നുന്നത്. അവരൊക്കെ എന്നെ കൊണ്ടുനടക്കുവായിരുന്നു, ഉര്‍വശി വികാരഭരിതയായി പറയുന്നു.
ബാലതാരമാണ് ഉർവശി സിനിമയിലേക്ക് എത്തിയത്. 984ല്‍ പുറത്തിറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985 മുതല്‍ പത്ത് വര്ഷത്തോളം നല്ല തിരക്കുളള നടിയായിരുന്നു ഉർവശി. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകള്‍ക്ക് വേണ്ടി ഉര്‍വശി കഥയും എഴുതിയിട്ടുണ്ട്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമ നിര്‍മിച്ചതും ഉര്‍വശി തന്നെയാണ്.












