
വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം എന്ന ചിത്രം ഈ അടുത്തിടയിൽ തന്നെ റിലീസ് ആകുമെന്ന് വാർത്തകൾ എത്തിയിരുന്നു, എന്നാലിപ്പോൾ രാജ്യത്ത് നിലവില്‍ നടക്കുന്ന അസ്വസ്ഥതകളെ തുടര്‍ന്ന് വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്.മെയ് 30ന് റിലീസ് ചെയ്യാനിരുന്ന ഈ സിനിമ ഇപ്പോൾ ജൂലൈ 4ലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ ഒരു വേളയിൽ നടൻ വിജയ് ദേവരകൊണ്ട സംഗീത സംവിധായകൻ അനിരുദ് രവിചന്ദറിന് കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ ആകുന്നത്.വിജയുടെ കിങ്ഡത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്.

ആദ്യമായാണ് ഒരു ദേവരകൊണ്ട സിനിമയ്ക്ക് അനിരുദ്ധ് സംഗീതം ഒരുക്കുന്നത്.ഇപ്പോൾ നടൻ പറയുന്നത് , താനൊരു നടന്‍ ആകുന്നതിന് മുമ്പ് തന്നെ അനിരുദ്ധിനെ ഗാനങ്ങള്‍ ഒരുക്കാന്‍ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നു, അനിരുദ്ധ് സംഗീതം ഒരുക്കിയ വിഐപി, 3 എന്നീ സിനിമകള്‍ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ അനിരുദ്ധിനെ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു,
ആരാണ് ഈ ജീനിയസ് എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിരുന്നു, ആ സമയം ഞാന്‍ ഒരു നടനായിട്ടില്ല. എന്നെങ്കിലും ഞാനൊരു നടനായാല്‍ എന്നെ സ്‌ക്രീനില്‍ കാണിക്കുമ്പോള്‍ അനിരുദ്ധിന്റെ സംഗീതം പശ്ചാത്തലത്തില്‍ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പിന്നീട് എന്റെ കരിയര്‍ ആരംഭിച്ച സമയം, പല സിനിമകളിലും അനിരുദ്ധിനെ കൊണ്ടുവരുവാന്‍ കഴിയാത്തതില്‍ അസ്വസ്ഥമായിട്ടുണ്ട്.ഞാന്‍ ഒരു രാജാവായിരുന്നെങ്കില്‍ അനിരുദ്ധിനെ തട്ടികൊണ്ടുവന്ന് എന്റെ കൊട്ടാരത്തില്‍ താമസിപ്പിച്ച് എന്റെ സിനിമയ്ക്ക് മാത്രം സംഗീതം ചെയ്യിപ്പിക്കും എന്നൊക്കെ പറയും, എന്നുമാണ് വിജയ് ദേവര്കൊണ്ട പറയുന്നത്.












