തുടരുമിന്റെ രണ്ടാം ഭാഗം ഉണ്ടകുമോ? ആരാധകരുടെ സംശയത്തിന് ഉത്തരം നൽകുന്നു തരുൺമൂർത്തി

മോഹൻലാല്‍ നായകനായ തുടരും എന്ന സിനിമ വൻ ഹിറ്റായിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.ചിത്രത്തിൽ ഷണ്‍മുഖൻ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ, ശോഭന എന്നിവർ ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് തുടരും, ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ശേഷം അടുത്ത ഭാഗമുണ്ടോ എന്ന സംശയമായിരുന്നു പ്രേക്ഷകർക്ക്, എന്നാൽ ആരാധകരുടെ ഈ സംശയത്തിന് മറുപടിയുമായി എത്തുകയാണ് സംവിധായകൻ തരുൺമൂർത്തി.തിരക്കഥാകൃത്തായ സുനിൽ അത്തരമൊരു ആശയം എനിക്ക് മുന്നിൽ വച്ചിട്ടില്ല തരുൺ മൂർത്തി പറയുന്നു.

തുടരുമിന് രണ്ടാം ഭാഗം ഉണ്ടാകില്ല, വ്യക്തിപരമായി പോലും, ഒരു തുടർഭാഗത്തിന്റെ ആവശ്യകത എനിക്ക് തോന്നുന്നില്ല. ഇപ്പോൾ, ഒരു നല്ല സിനിമ നിർമ്മിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. രണ്ടാം ഭാഗം ചെയ്യുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. ഫ്രാഞ്ചൈസി തരത്തിലുള്ള സിനിമകളോട് താൽപ്പര്യമില്ലെന്നും പറയുന്നു തരുണ്‍ മൂര്‍ത്തി. അതേസമയം ചിത്രത്തിൽ മോഹൻലാൽ, ശോഭനയെ എന്നിവരെ കൂടാതെ ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും അഭിനയിക്കുന്നു.

തുടരുംമിന് മറ്റൊരു പേര് കൂടി ആലോചിച്ചിരുന്നുവെന്ന് , വിന്റേജ് എന്ന പേരായിരുന്നു മോഹൻലാല്‍ ചിത്രത്തിനായി ആലോചിച്ചിരുന്നത് എന്ന് തരുണ്‍ മൂര്‍ത്തിപറയുന്നു . സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്‍നങ്ങള്‍ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോര്‍മാറ്റിലാണ് തുടരും എന്ന് പേര് നല്‍കിയത്.   വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോള്‍ എന്തിനാ മോനേ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോള്‍ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും പറയുന്നു തരുണ്‍ മൂര്‍ത്തി.