
നല്ല വേഷങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം വഹിച്ച നടിയാണ് ലിജോ മോൾ ജോസ്, ഇപ്പോൾ നടി തന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. മെത്തേഡ് ആക്ടിങ് എന്താണെന്ന് തനിക്കറിയാമെന്നും താന്‍ ട്രൈ ചെയ്തിട്ടുണ്ടെന്നും ജയ് ഭീമിലെ കഥാപാത്രം മെത്തേഡ് ആക്ടിങ് ആണെന്നും ലിജോമോള്‍ പറയുന്നു.മെത്തേഡ് ആക്ടിങ് ഞാന്‍ ട്രൈ ചെയ്തിട്ടുണ്ട്. സെഗണി മെത്തേഡ് ആക്ടിങ്ങാണ്. ചില സമയത്ത് അങ്ങനെ അല്ലാതെ പെര്‍ഫോം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ, അത് അല്ലാത്ത സമയത്ത് ഞാന്‍ സ്‌പൊണ്ടേനിയസ് ആണ്.

ഞാന്‍ പ്ലാന്‍ ചെയ്ത് ചെയ്യാറില്ല. സീന്‍ വായിക്കും സിറ്റുവേഷന്‍ എന്താണെന്ന് മനസിലാക്കും. ഡയലോഗ് എന്താണെന്ന് നോക്കും. എനിക്ക് ഒരേയൊരു കാര്യത്തില്‍ മാത്രമാണ് നിര്‍ബന്ധം. എനിക്ക് ഡയലോഗ് ലാസ്റ്റ് മിനിട്ടില്‍ തന്നാല്‍ ഞാന്‍ പാനിക് ആകും. അപ്പോള്‍ ഡയലോഗ് എന്താണെന്നുള്ളതില്‍ ക്ലാരിറ്റി ഉണ്ടാകണം എന്നുമാത്രമാണ് ശ്രദ്ധിക്കുന്നത്.
ബാക്കി അവിടെ ചെന്നിട്ട് ടേക്കിന്റെ സമയത്ത് എന്താണ് വരുന്നത് എന്ന് നോക്കാം. അല്ലെങ്കില്‍ കൂടെയുള്ള ആക്ടേഴ്‌സ് എങ്ങനെയാണ് ചെയ്യാന്‍ പോകുന്നത് എന്നത് അനുസരിച്ചിട്ടായിരിക്കുമല്ലോ നമ്മള്‍ റിയാക്ട് ചെയ്യേണ്ടത്. അപ്പോള്‍ അത് നോക്കും, നടി പറയുന്നു.












