
മലയാളികള്‍ക്ക് ഇന്ന് പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു.എന്നാൽ അതിനേക്കാൾ ഏറെ നടൻ കുതിരവട്ടം പപ്പുവിന്റെ മകൻ എന്ന ലേബൽ ആണ് ബിനു പപ്പുവിനെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതം, കുതിരവട്ടം പപ്പു ചെയ്ത കഥാപാത്രങ്ങളില്‍ തനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രം ഏതാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ബിനു പപ്പു.വിഷമംപിടിച്ച ചോദ്യമാണിത്. അച്ഛന്റെ കഥാപാത്രങ്ങളില്‍ ഇഷ്ടം ഏതാണെന്നൊക്കെ ചോദിച്ചാൽ വളരെ വിഷമമാണ് ബിനു പറയുന്നു.

താൻ ഇങ്ങനെയൊരു കാര്യം ആലോചിച്ചിട്ടില്ല ചിരിച്ചുകൊണ്ട് ബിനു പറയുന്നു, കൂടാതെ അച്ഛന്റെ കഥാപാത്രങ്ങള്‍ മാത്രമല്ല, അച്ഛന്റെ കൂടെയഭിനയിച്ചവരും, ജഗതി ചേട്ടനായാലും മാള ചേട്ടനായാലും അവര്‍ക്ക് മാത്രം സാധിക്കുന്ന രീതിയിലാണ് അവർ ചെയ്തിട്ടുള്ളത്. നമ്മള്‍ അത് വീണ്ടും ചെയ്യുമ്പോള്‍ അതിനൊപ്പം, അല്ലെങ്കില്‍ അതിന് മുകളില്‍ നില്‍ക്കണം. അത് അസാധ്യമായ കാര്യമാണ്. എന്നാലും ചോദ്യം ഇഷ്ടപ്പെട്ടതുകൊണ്ടും അങ്ങനെ ഒരു ആഗ്രഹം ഉള്ളിലുള്ളത് കൊണ്ടും ഞാൻ പറയാം.
എനിക്ക് അച്ഛൻ ചെയ്യ്ത രണ്ടു കഥാപാത്രങ്ങളോട് വളരെ താല്പര്യമുണ്ട്, രണ്ട് കഥാപാത്രങ്ങളുണ്ട്. ഒന്ന് അങ്ങാടിയിലെ അബു. രണ്ടാമത്തെ കഥാപാത്രം അവളുടെ രാവുകളിലെ സൈക്കിള്‍ റിക്ഷക്കാരന്‍,ഈ രണ്ടു കഥാപാത്രങ്ങൾ ബിനു പറയുന്നു, അതേസമയം 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്, പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു,ഇപ്പോൾ മോഹന്‍ലാലിന്റെ പുതിയ തുടരും ചിത്രത്തിലും ബിനു പപ്പു പ്രധാനവേഷം ചെയ്തു, ചിത്രത്തിന്റെ സഹ സംവിധായകനുമാണ് ബിനു.












