
ഫ്രാഗ്രന്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന ചിത്രത്തിലെ മറ്റൊരു മനോഹരഗാനം റിലീസായി. ചെമ്പരത്തിപ്പൂ, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.നടൻ ശബരീഷ് വർമ്മ എഴുതിയ മനോഹര വരികൾക്ക് നേരം, പ്രേമം പോലുള്ള ചിത്രങ്ങളിലെ സൂപ്പർഹിറ്റുകൾ ഒരുക്കിയ രാജേഷ് മുരുകേശൻ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ എന്നിവർ ചേർന്നാലപിച്ച ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
ചിത്രത്തില്‍ രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം, എന്നിവരെ കൂടാതെ ഇന്ദ്രന്‍സ്,മനോജ് കെ. ജയന്‍, അല്‍ഫോന്‍സ് പുത്രന്‍,ഡോക്ടര്‍ റോണി, മനോജ് കെ യു, സംഗീത,മീര വാസുദേവ്,മഞ്ജു പിള്ള, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും കൂടാതെ ഒരുപാട് പുതുമുഖങ്ങളും അണിനിരക്കുന്നു. ചിത്രം മെയ് 23 ന് തിയേറ്ററുകളിൽ എത്തും.

ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍-അരുണ്‍ വൈഗ, ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,കല-സുനില്‍ കുമരന്‍,മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം-മെല്‍വി ജെ,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍സ്-യെല്ലോ ടൂത്ത്‌സ്, അഡ്വര്‍ടൈസിംഗ് – ബ്രിങ് ഫോര്‍ത്ത്, വിതരണം-സെഞ്ച്വറി റിലീസ്,പി ആര്‍ ഒ-എ എസ് ദിനേശ്, അരുണ്‍ പൂക്കാടന്‍.











