‘റാംജി റാവു സ്പീക്കിങ്ങിൽ’ കൂടുതൽ ഞെട്ടിയത് ഇന്നസെന്റിന്റെ അഭിനയം കണ്ട്! അദ്ദേഹത്തിന്റെ അത്തരത്തിലുള്ള പെർഫോമൻസ് അതിനു മുൻപും, ശേഷവും കണ്ടട്ടില്ല; ലാൽ

സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് റാംജിറാവ് സ്പീക്കിങ്ങ്, ഇപ്പോൾ ചിത്രത്തിലെ ഇന്നസെന്റിനൻറെ ഒരു സീനിനെ കുറിച്ച് പറയുകയാണ് ലാൽ. ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ഈ സിനിമയിൽ ഞാൻ ഏറ്റവും കൂടുതൽ ഞെട്ടിപ്പോയത്, ഇന്നസെൻ്റ് ചേട്ടൻ്റെ അഭിനയ൦ കണ്ടാണ്, സായി കുമാർ, മുകേഷ്, ഇന്നസെന്റ്, രേഖ, വിജയരാഘവൻ എന്നിവരാണ് ഇതിൽ അഭിനയിച്ചത് . ചിത്രത്തിൽ ഇവർ തമ്മിൽ പ്രശ്നമായി ബസിൻ്റെ അടിയിലൊക്കെ കിടന്ന് അടിയുണ്ടാക്കി കഴിഞ്ഞിട്ട് തിരിച്ചു വന്നിട്ട് അതെൻ്റെ നമ്പറായിരുന്നു എന്ന് പറയുമ്പോൾ തിരിച്ച് ഒരു അടി കൊടുത്തിട്ട് ഇതും എൻ്റ നമ്പറാ പോക്രിത്തരം കാണിക്കുന്നതിന് ഒരു അതിരില്ലേടാ തെണ്ടി എന്ന് പറയുന്ന രംഗമുണ്ട്.

അതുപോലത്തെ ഒരു പെർഫോമൻസ് അതിന് മുമ്പും നമ്മൾ കണ്ടിട്ടില്ല. അതിന് പിന്നെയും നമ്മൾ കണ്ടിട്ടില്ല. ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഒരു ഡാൻസ് കാണുന്ന ഭംഗിയുണ്ട് അതിന്. അതായത് ആ പരിസരത്ത് നിന്ന ആളുകളൊക്കെ ചിരിച്ച് മതിലിൽ നിന്നൊക്കെ വീണു. അങ്ങനെ ഒരു പെർഫോമൻസ്, അത് ഇന്നസെൻ്റ് ചെട്ടന് മാത്രം പറ്റുന്ന ഒരു കാര്യമാണ് ലാൽ പറയുന്നു.

ശരിക്കും ഒരു ഹാസ്യ ത്രില്ലർ ചിത്രമായിരുന്നു റാംജിറാവു സ്പീക്കിങ്, ഈ ചിത്രം സായി കുമാറിൻ്റെയും രേഖയുടെയും ആദ്യ ചിത്രമാണ്. സിദ്ധിഖ് ലാൽ കൂട്ടുകെട്ടിലെ നിരവധി ചിത്രങ്ങളിൽ എടുത്തുപറയാവുന്ന ചിത്രമാണ് റാംജിറാവു സ്പീക്കിങ്.