
ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രമാണ് ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’, ഇപ്പോൾ ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ ധ്യാൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രദ്ധ ആകുന്നത്. അച്ഛനും, അമ്മയ്ക്കും തന്റെ സിനിമ തിയേറ്ററില്‍ കാണാന്‍ പോകാന്‍ പേടിയാണ്. അതിൻറെ കാരണം തന്നെ, തനറെ സിനിമ കണ്ട് കഴിഞ്ഞാല്‍ അഭിപ്രായം ചോദിച്ച് മാധ്യമങ്ങള്‍ എത്തും. സ്വന്തം മകന്റെ സിനിമ കൊള്ളില്ലെന്ന് കുറ്റം പറയാന്‍ പറ്റില്ലല്ലോ, എന്നതാണ് അവരുടെ പേടി. ചാനലുകളെ പേടിച്ച് ശ്രീനിവാസന് വീട്ടില്‍ ഇരിക്കുകയാണ് എന്നാണ് ധ്യാന്‍ പറയുന്നത്.

കഴിഞ്ഞ ദിവസം അമ്മ, നിന്റെ ഒരു പടം ഇറങ്ങിയിട്ടുണ്ടല്ലോ എന്ന് എന്നോട് ചോദിച്ചു. അച്ഛനും അന്നേരം അവിടെ ഉണ്ടായിരുന്നു. ഞാന്‍ പറഞ്ഞു, ഉണ്ട് ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്നാണ് പേര്, സോഫിയ പോള്‍ ആണ് നിര്‍മ്മാതാവ് എന്നെല്ലാം. ഞങ്ങള്‍ക്ക് പോയി കാണാന്‍ പറ്റുമോ എന്നായിരുന്നു അവര്‍ക്ക് സംശയം. കാരണം അച്ഛനും അമ്മയ്ക്കും നിങ്ങളെ ആണ് പേടി. നിങ്ങള്‍ എന്തെങ്കിലും ചോദിച്ചു കഴിഞ്ഞാല്‍ സ്വന്തം മോനെ പറ്റി കുറ്റം പറയാന്‍ പറ്റില്ലല്ലോ എന്ന് പേടിച്ചിട്ട് എന്റെ അമ്മയും അച്ഛനും ഈയിടെയായി സിനിമ കാണാനേ പോവാറില്ല.
പ്രത്യേകിച്ച് എന്റെ സിനിമ. ഇത്തവണ ഞാന്‍ അവരോടു പറഞ്ഞു ധൈര്യമായി പൊയ്ക്കോ ചീത്തപേര് ഉണ്ടാവില്ല, വല്യ പ്രശ്നമില്ലാതെ പോകും എന്ന്. അഭിപ്രായം ചോദിച്ചാല്‍ നല്ലതാണെന്ന് പറഞ്ഞാല്‍ മതി എന്ന്. അപ്പോ അവര്‍ ചിലപ്പോ സിനിമ കാണാന്‍ വരും. നിങ്ങളെ പേടിച്ച് ശ്രീനിവാസനൊക്കെ വീട്ടില്‍ കുത്തിയിരിക്കാണ്, അഭിപ്രായം ചോദിച്ച് വിഷമിപ്പിക്കരുത്, എന്നാണ് ധ്യാന്‍ പറയുന്നത്.











