
ജൂനിയര്‍ ആര്‍ട്ടിസ്റ്റായും സഹനടനായും വേഷമിട്ട് ഇന്ന് തമിഴിലെ മുന്‍നിര നടന്മാരില്‍ ഒരാളായി മാറിയയാളാണ് വിജയ് സേതുപതി. താര൦ നായകനായെത്തിയ സിനിമകളില്‍ പലതും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. പ്രമേയം കൊണ്ടും അവതരണം കൊണ്ടും മികച്ചുനിന്ന പല സിനിമകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. താരം നിര്‍മിച്ച് 2022ല്‍ പുറത്തിറങ്ങിയ ‘കടൈസി വിവസായി’ തിയേറ്ററില്‍ പരാജയമായിരുന്നു. എന്നാൽ ഇപ്പോൾ നടൻ പറയുന്നത്, ഹിറ്റാകാതെ പോയ സിനിമകളില്‍ പലതും ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ തനിക്ക് ലഭിച്ച അനുഗ്രഹമാണെന്നാണ്.

സീതക്കാതി, സൂപ്പര്‍ ഡീലക്‌സ്, കടൈസി വിവസായി എന്നീ സിനിമകള്‍ തനിക്ക് കിട്ടിയ അനുഗ്രഹമാണെന്നും വിജയ് സേതുപതി പറയുന്നത്.അതിൽ കടൈസി വിവസായി എന്റെ കരിയറിലെ ഒരു ക്ലാസിക് സിനിമയായാണ് ഞാന്‍ കാണുന്നത്. തിയേറ്ററില്‍ അത് വലിയ ചലനമുണ്ടാക്കിയില്ലെന്നറിയാം. പക്ഷേ, അത് നല്ലൊരു സിനിമയാണ്. എന്നാൽ എല്ലാ സിനിമകളും ഇഷ്ടപ്പെട്ട് തന്നെയാണ് ചെയ്തത്.
എന്നാൽ , ഈ മൂന്ന് സിനിമകളോട് കുറച്ചധികം എനിക്കൊരു ഇഷ്ടമുണ്ട്. കാരണം, ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് ഒരുപാട് അറ്റാച്ച്‌മെന്റുണ്ട്. ഇതിന്റെ സംവിധായകര്‍ എന്നെ ഈ സിനിമകള്‍ക്കായി തെരഞ്ഞെടുത്തതില്‍ അവരോട് നന്ദിയുണ്ട്. വളരെ സ്‌പെഷ്യലായി കാണുന്ന സിനിമകളാണിത്’ വിജയ് സേതുപതി പറയുന്നു.കാക്ക മുട്ടൈക്ക് ശേഷം മണികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രമാണ് കടൈസി വിവസായി.












