അദ്ദേഹത്തിന്റെ മുപ്പത്തിയേഴാമത്തെ വയസിലാണ് ‘നന്ദനം’ സിനിമയുടെ തിരക്കഥ എഴുതിയത്! ഇന്നും എനിക്ക് അതിശയമാണ്; പൃഥ്വിരാജ്

മലയാള സിനിമയുടെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന താരമാണ് പൃഥ്വിരാജ്, ഇപ്പോൾ നടൻ സംവിധായകന്‍ രജിത്തിനെ കുറിച്ചും മലയാള സിനിമയില്‍ വന്ന മാറ്റങ്ങളെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്, മുപ്പത്തിയേഴാമത്തെ വയസിലാണ് രഞ്ജിയേട്ടന്‍ നന്ദനത്തിന് തിരക്കഥയൊരുക്കുന്നത്. ആ പ്രായത്തില്‍ അങ്ങനെയൊരു തിരക്കഥ എഴുതിയെന്നത്, എന്നെ ഇന്നും അതിശയിപ്പിക്കുന്ന കാര്യമാണ്. രഞ്ജിയേട്ടന് ഒരു മാറ്റവുമില്ല. അല്പം നരകയറിയെന്നുമാത്രം. വലിയ മാറ്റം സംഭവിച്ചത് സിനിമയ്ക്കാണ്, പൃഥ്വിരാജ് പറയുന്നു.

അതുപോലെ, എന്റെ തലമുറ സിനിമയിലേക്കെത്തിയ കാലമല്ല ഇന്ന്. അന്നത്തെ സാഹചര്യവും, രീതിയുമെല്ലാം ഇന്നത്തെക്കാൾ വ്യത്യാസമായിരുന്നു. കഥയും ,തിരക്കഥയും വിഷയവുമൊന്നും നോക്കിയല്ല അന്ന് സിനിമകളുടെ ഭാഗമായിരുന്നത്. വലിയൊരു സംവിധായകന്‍, പേരെടുത്തൊരു പ്രൊഡക്ഷന്‍ കമ്പനി അവരാണ് നമ്മളെ അഭിനയിക്കാന്‍ വിളിക്കുന്നതെങ്കില്‍ മറ്റ് കാര്യങ്ങളെല്ലാം അവിടെ അപ്രസക്തമാകുമായിരുന്നു.

ഉദാഹരണത്തിന് ഭദ്രന്‍സാറും ഗുഡ്‌നൈറ്റ് മോഹന്‍സാറും കൂടി ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ അതിന്റെ വിഷയം അന്നെനിക്ക് പ്രശ്‌നമായിരുന്നില്ല. ഇന്ന് കാലം മാറി, ഇന്നലെ സിനിമയിലെത്തിയ ഒരു നടനെ മണിരത്‌നം വിളിച്ചാല്‍പോലും അവര്‍ക്ക് സിനിമയെന്താണെന്ന് അറിയാനും അത് അദ്ദേഹത്തോട് ചോദിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതാണ് സിനിമക്കുളിലെ അന്നത്തേയും, ഇന്നത്തെയും വത്യാസം പൃഥ്വിരാജ് പറയുന്നു.