സുകുമാരി ചേച്ചിയെ ആദരിക്കുന്ന ചടങ്ങിൽ ചേച്ചി എന്നോടൊരു രഹസ്യം പറഞ്ഞു! അതുകേട്ട് ഞാൻ ക്ഷുഭിതനായി; ലാൽ ജോസ്

അഞ്ച് പതിറ്റാണ്ടോളം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന മികച്ച നടിമാരില്‍ ഒരാളായിരുന്നു സുകുമാരി.2500 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സുകുമാരിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്, കൂടാതെ മികച്ച സഹ നടിക്കുള്ള നാഷണല്‍ അവാര്‍ഡും നടിക്ക് ലഭിച്ചിട്ടുണ്ട്, ഇപ്പോൾ സംവിധായകൻ ലാൽ ജോസ് സുകുമാരിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ ആകുന്നത്. ഒരിക്കല്‍ ഒരു വേദിയില്‍ വെച്ച് സുകുമാരിയെ ആദരിക്കാന്‍ കിട്ടിയ അവസരത്തെ കുറിച്ചാണ് ലാൽ ജോസ് പറയുന്നത്.

ഗുരുവായൂരില്‍ വെച്ച് കുറച്ചാളുകള്‍ ചേര്‍ന്ന് സുകുമാരി ചേച്ചിയെ ആദരിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. ആദരിക്കാന്‍ വിളിച്ചത് എന്നെയായിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ സുകുമാരിയമ്മക്ക് കൃഷ്ണന്റെ ഒരു ഫലകമൊക്കെ നല്‍കുന്നുണ്ട്. അത് കഴിഞ്ഞ ശേഷം സുകുമാരി ചേച്ചി എന്നെ കെട്ടിപിടിച്ചുകൊണ്ട് ചെവിയില്‍ പറഞ്ഞു, തനിക്ക് ആദ്യമായിട്ടാണ് ഒരു ആദരവ് ലഭിക്കുന്നതെന്ന്.അത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി.

കാരണം, കാരണം എത്രയോ ആളുകളെ ആദരിക്കുന്ന പരിപാടികളില്‍ എല്ലാ കാര്യങ്ങളും സെറ്റ് ചെയ്യാനും മുന്നില്‍ നില്‍ക്കാനുമെല്ലാം ഓടി നടന്ന ആളാണ് സുകുമാരി ചേച്ചി. ചേച്ചിക്കൊക്കെ ഒരു ആദരവ് എപ്പോഴോ കിട്ടേണ്ടതാണ്, എന്നാൽ ഈ ആദരവ് കിട്ടിയതോ അന്നാണ്, ശരിക്കും ചേച്ചിക്ക് ആദ്യമായി ആദരവ് കിട്ടുന്നത് ഇപ്പോളാണ് ആണെന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും ക്ഷുഭിതനായി. എന്നാൽ ചേച്ചി പറഞ്ഞത്, അതുകൊണ്ടൊന്നും കാര്യമല്ല മോനെ എന്നായിരുന്നു. കേരളത്തില്‍ ഒരു ബേസ് ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ചേച്ചി കുറച്ചുകൂടെ നേരത്തെ ആദരിക്കപ്പെട്ടേനെ, ലാൽ ജോസ് പറയുന്നു.