
ബാലതാരമായി സിനിമയിലേക്കെത്തി മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നായികമാരില്‍ ഒരാളായി മാറിയ നടിയാണ് അഭിരാമി.ഇപ്പോൾ താരം ഒരു ഇടവേളക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ്. കമല്‍ ഹാസന്- മണിരത്നം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘തഗ് ലൈഫിലും’ അഭിരാമി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആ ചിത്രത്തിൽ മലയാളത്തിലെ മറ്റൊരു ജോജു ജോർജ്ജും ഒരു വേഷം ചെയുന്നുണ്ട്. ഇപ്പോള്‍ തഗ് ലൈഫിന്റെ പ്രൊമോഷന് പരിപാടിയില്‍ ജോജു ജോര്‍ജിനെ കുറിച്ച് സംസാരിക്കുകയാണ് നടി.

ജോജു ചേട്ടനെ കുറിച്ച് ഗോകുലം ഗോപാലന് സാർ പറഞ്ഞപ്പോഴേക്കും എനിക്കൊരു കഥ ഓര്മ വന്നു. ആദ്യത്തെ ദിവസം ഷൂട്ടിങ്ങിന് ജോജു ചേട്ടനും ഞാനുമെല്ലാവരും ഉണ്ടായിരുന്നു. അപ്പോള്‍ ജോജു ചേട്ടന്റെ അടുത്ത് വന്ന് കമല്‍ സാര്‍ ഗുഡ് മോണിങ് പറഞ്ഞു. ജോജു ചേട്ടന് എന്റെ അടുത്തേക്ക് വന്നിട്ട് എന്നോട് ‘ അഭിരാമി കമല്‍ സാര്‍ എന്റെയടുത്ത് ഗുഡ് മോണിങ് പറഞ്ഞു’ എന്ന് പറഞ്ഞിട്ട് ആ മുഖത്തേ ഒരു പുഞ്ചിരും സന്തോഷവും കാണണമായിരുന്നു. ജോജു ചേട്ടാ.. എനിക്ക് അത്രയും ഒരു സന്തോഷമുണ്ട്. ജോജു ചേട്ടന്റെ ഈയൊരു ഉയര്‍ച്ചയില്‍. ഇനി ചെന്നൈയില്‍ ഒരു വീട് വാങ്ങിക്കോ, അഭിരാമി പറയുന്നു.
കമൽ ഹാസൻ, മണിരത്നം കൂട്ടുകെട്ടിലെ ഒരു സൂപ്പർഹിറ്റ് ചിത്രമാണ് തഗ്ലൈഫ് , തൃഷയാണ് ഈ ചിത്രത്തിൽ നായിക ആയി എത്തുന്നത്, അതേസമയം മലയാളത്തിലും, തമിഴിലും ഒരുപോലെ തന്റെ അഭിനയം കാഴ്ച്ചവെച്ച നടിയാണ് അഭിരാമി,












