
മലയാളത്തിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. ഇപ്പോള്‍ നടന് നെടുമുടി വേണുവിനെ കുറിച്ച് പറയുകയാണ് നടി, ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ഡയലോഗുകള്‍ ഇല്ലെങ്കില്‍ പോലും എക്സ്പ്രഷന്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ മലയാളത്തില്‍ ഇഷ്ടം പോലെയുണ്ട്. അതില്‍ ഒരാളാണ് നെടുമുടി വേണു ചേട്ടന്. അതുദാഹരണമാണ് മോഹൻലാൽ സിനിമ ‘ ചിത്രം, ആ സിനിമ വേണു ചേട്ടനില്ലാതെ നമുക്ക് ആലോചിക്കാന്‍ പറ്റുമോ? ഉർവശി ചോദിക്കുന്നു.

അദ്ദേഹം എന്ത് രസമായിട്ടാണ് ആ സിനിമയില്‍ പെര്‍ഫോം ചെയ്ത് വെച്ചിരിക്കുന്നത്. ശരിക്കും പകരക്കാരനില്ലാത്ത നടനാണ് അദ്ദേഹം. ചിത്രം സിനിമയില്‍ മോഹന്‍ലാലിന്റെ കൂടെ പൈസയുടെ കാര്യം പറയുന്ന ഒരു സീനുണ്ടല്ലോ. അഞ്ഞൂറെങ്കില്‍ അഞ്ഞൂറ്. അതെടുക്ക്’ എന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍ ‘ഏത് അഞ്ഞൂറ്? എനിക്കറിയില്ല’ എന്ന് വേണു ചേട്ടന് പറയുന്നത് കാണാം. അദ്ദേഹം അത് പറയുന്ന പോര്‍ഷന്‍ എന്ത് രസമായിട്ടാണ് ചെയ്തത്.
അദ്ദേഹത്തിന്റെ ഓരോ ചെറിയ എക്സ്പ്രഷനും അടിപൊളിയാണ്. മോഹന്‍ലാലിന്റെ കൂടെ പെര്‍ഫോമന്‍സില്‍ പിടിച്ചു നില്ക്കുക എന്നത് ഇന്ന് പലര്‍ക്കും വലിയ കാര്യമായിരിക്കാം. എന്നാല്‍ അന്ന് വേണു ചേട്ടനൊക്കെ സിംപിളായി അത് ചെയ്തിട്ടുണ്ട്, ഉര്‍വശി പറഞ്ഞു. അതേസമയം എല്ലാ ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ചവെച്ച നടിയാണ് ഉർവശി .












