ജീവിതത്തിൽ പേടിക്കേണ്ടത്ത കാര്യം ഒറ്റയ്ക്ക് ജീവിക്കുക എന്നുള്ളതാണ്, ജ്യൂവൽ മേരി

പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ജ്യൂവൽ മേരി, ഇപ്പോഴിതാ തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും, മോശം സമയങ്ങളെയും കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. എന്റെ ലൈഫിൽ ഒരുപാട് വിശേഷങ്ങൾ ഉണ്ട്, പക്ഷേ ഇന്ന് എന്റെ ജീവിതത്തിൽ ഉള്ള വിശേഷങ്ങൾ ഒന്നും വന്നിട്ട് ഇങ്ങനെ സംഭവിച്ചു വൗ വൗ എന്ന് വന്നു നിങ്ങളുടെ മുൻപിൽ പറയാനുള്ള സംഗതി ഒന്നും ഇല്ല. കഥയൊക്കെ ഉണ്ട് പക്ഷേ കരഞ്ഞുപോകുന്ന അമ്മേ എന്ന് വിളിച്ചുപോകുന്ന കഥകളാണ്.

jewl6

കഥയൊന്നും പറഞ്ഞു കരയാതെ ഇരിക്കാൻ വേണ്ടി ഞാൻ ഒരുപാട് സമയം എടുത്തു. വര്ഷങ്ങളോളം സമയം എടുത്തിട്ടുണ്ട്. ഇപ്പോൾ ഞാൻ എന്റെ പുതിയ വീട്ടിൽ ആണ്. ഇവിടെ ഞാനും ഹൈക്കും (വളർത്തുനായ ) മാത്രമേ ഉള്ളൂ. ഇത്രയും സ്വസ്ഥത ഉള്ള സമയം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല. നമ്മൾ പറയും ഒറ്റക്ക് ആകുമ്പോൾ പേടിയാകില്ലേ എന്ന്. ഇല്ല ഒരിക്കലും ഇല്ല. ഒറ്റക്ക് ആകുമ്പോൾ ആണ് പേടി ഇല്ലാതെ ആകുന്നത്. ഒറ്റക്ക് ആകുമ്പോൾ ഉള്ള പേടി ഇല്ലയ്മ എന്താണ് എന്ന് വച്ചാൽ നമ്മളെ ഉപദ്രവിക്കാൻ ഒരു മനുഷ്യൻ ഇല്ല എന്നതാണ്. നിങ്ങളും ഹാപ്പി ആയിട്ടിരിക്കൂ.

ശരിക്കും ഭയങ്കര ഹാപ്പിയാണ് ഞാൻ. ഇത് എന്റെ ജീവിതമാണ് എന്ന് പറയുന്നത് ഒന്ന് റെക്കോർഡ് ചെയ്യണം എന്ന് തോന്നി. കാരണം കുറച്ചുനാൾ കഴിയുമ്പോൾ ഞാൻ മരിച്ചു പോകുമ്പോൾ ജ്യുവൽ മേരി എന്തായിരുന്നു ആരായിരുന്നു എന്നൊക്കെ ആളുകൾ തേടുമ്പോൾ ആരെങ്കിലും എന്നെ അന്വേഷിക്കുമ്പോൾ ഇത് കാണട്ടെ ഞാൻ ഹാപ്പി ആയി ജീവിച്ചിരുന്നു എന്ന് ആളുകൾ അറിയട്ടെ, ജ്യൂവൽ  പറയുന്നു.