
ദകിഷ്‌ണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹെന്റിച്ച് ക്ലാസന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു, ഇനിയും തന്റെ തീരുമാനം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണെന്നും, ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരുമെന്ന് ക്ലാസന്‍ അറിയിച്ചു. തന്റെ 33-ാം വയസിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ക്ലാസന്‍ കളി മതിയാക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ .. എന്നെ സംബന്ധിച്ചിടത്തോളം വിഷമമുണ്ടാക്കുന്ന ദിവസമാണിന്ന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കാന്‍ തീരുമാനിച്ചു. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണിത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം.” ക്ലാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു.
2018ലാണ് ക്ലാസന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ഫെബ്രുവരി ഏഴ് ഇന്ത്യക്കെതിരായ ഏകദിനത്തിലായിരുന്നു അരങ്ങേറ്റം. 60 മത്സരങ്ങളില്‍ 2141 റണ്‍സാണ് സമ്പാദ്യം. 174 റണ്‍സാണ് ഉയര്‍ന്ന സ്‌കോരര്‍. 43.69 ശരാശരിയും 117.05 സ്‌ട്രൈക്ക് റേറ്റും ക്ലാസനുണ്ട്. നാല് സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും അടങ്ങുന്നതാണ് ഏകദിന കരിയര്‍. ഈ വര്‍ഷം മാര്‍ച്ച് അഞ്ചിന് അവസാന ഏകദിനവും കളിച്ചു. 2018 ഫെബ്രുവരി 18ന് ഇന്ത്യക്കെതിരെ ടി20യിലും ക്ലാസന്‍ അരങ്ങേറ്റം നടത്തി. 58 ടി20 മത്സരങ്ങളില്‍ നിന്ന് 1000 റണ്‍സാണ് ക്ലാസനന്‍ നേടിയത്. 81 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 23.25 ശരാശരിയും 141.84 സ്‌ട്രൈക്ക് റേറ്റും ക്ലാസനുണ്ട്. അഞ്ച് അര്‍ധ സെഞ്ചുറികളും ക്ലാസന്‍ നേടി, 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടെസ്റ്റും കളിച്ചു.എന്നൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരുമെന്നും പറയുന്നുണ്ട്.











