മോട്ടിവേഷൻ മാത്രം പോരാ ചേച്ചി, ആ പറയുന്ന ആളിന് അർഹത ഉണ്ടോന്ന്‌ കൂടി നോക്കണം! നവ്യയുടെ വസ്ത്രധാരണത്തിന് വിമർശനം

സോഷ്യൽ മീഡിയിൽ സജീവമായ നടിയാണ് നവ്യ നായർ, ഇപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോക്ക് നേരെ നിരവധി വിമർശനമാണ് എത്തുന്നത്. നടിയുടെ വസ്ത്രധാരണമാണ് ചിലരെ ചൊടിപ്പിച്ചത്. നവ്യയെ ഇങ്ങനെ കാണാൻ കഴിയില്ലെന്നും,ഈ വേഷം ഒട്ടും യോജിക്കുന്നില്ലെന്നുമാണ് കമന്റുകൾ. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ നവ്യ പങ്കുവെച്ച വീഡിയോക്ക് നേരെയാണ് ഇങ്ങനെ വിമർശനങ്ങൾ എത്തുന്നത്. സ്ത്രീകളടക്കമുള്ളവരാണ് നവ്യക്കെതിരെ വിമർശനവുമായി എത്തുന്നത്. വിമർശനങ്ങൾ ഇങ്ങനെ .. മോട്ടിവേഷൻ മാത്രം പോരാ ചേച്ചി ….. ആ പറയുന്ന ആളിന് അർഹത ഉണ്ടൊന്നും കുടി നോക്കണം.

ചേച്ചിയെ എനിക്കിഷ്ടമായിരുന്നു. ഇപ്പോൾ ചേച്ചിയുടെ വസ്ത്രം ചേച്ചിക്കു ചേരുന്നില്ല. ഇത് നമ്മുടെ കൊച്ചുകൊച്ചു കേരളമാണ് …. ചേച്ചീച്ചിയെ പോലുള്ള ഒരു ആര്ടിസ്റ്… എപ്പോളും ഞങ്ങൾക്ക് മാതൃക ആകേണ്ടതാണ്, എന്നാണ് ഒരാൾ പങ്കുവെച്ച കമെന്റ്, നിങ്ങൾക്കു ഇഷ്ടമുള്ള വേഷം ധരിക്കാം അത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ് പക്ഷെ എനിക്ക് ഈ ഡ്രസ്സ്‌ നിങ്ങൾക്കു സ്യൂട്ട് ആയി തോന്നുന്നില്ല താങ്കളെ അധികം ഇങ്ങനെയൊന്നും കാണാത്തതു കൊണ്ടായിരിക്കാം തികച്ചും വ്യക്തിപരമായ അഭിപ്രായമാണ് എന്നാണ് മറ്റൊരാളുടെ കമെന്റ്.

എന്നാൽ നടിയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നവർക്ക് ശക്തമായ മറുപടിയാണ് അവരുടെ ആരാധകർ നൽകുന്നത്. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി ഇടപെടുന്നത് ശരിയല്ലെന്ന് ഒരാൾ കുറിച്ചു. നവ്യ ഏത് ഡ്രസ്സ് ധരിക്കണം, എന്തു ഭക്ഷണം കഴിക്കണം, എങ്ങനെ നടക്കണം അവരുടെ വ്യക്തിപരമായ അവകാശങ്ങൾ അല്ലേ. അവർക്ക് ശരിയെന്നു തോന്നുന്നത് അവർക്ക് ചെയ്യാം. നമ്മൾ ആരുമല്ലല്ലോ അവരുടെ കുടുംബം സംരക്ഷിക്കുന്നത്. പിന്നെയെന്തിനാ ആവശ്യമില്ലാത്ത ഈ ഒരു അസൂയ എന്നും ഇപ്പോഴും താരം അതീവ സുന്ദരിയാണെന്നും മലയാളത്തിൽ മുൻനിര നായികയായി നവ്യ വീണ്ടും തിരിച്ചെത്തുമെന്നും ആരാധകർ പറയുന്നുണ്ട്.