
പലപ്പോഴും മലയാള ചിത്രങ്ങളുടെ പ്രത്യേകത അതിലെ കണ്ടന്റ് തന്നെയാണ്, ഇപ്പോൾ മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തലയും നടന്‍ ജോയ് മാത്യുവും. രമേശ് ചെന്നിത്തലയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഒരു സിനിമയുടെ കണ്ടന്റ് നന്നായാല്‍ ജനം കാണുമെന്നാണ് നടൻ ജോയ് മാത്യു പറയുന്നത്. എന്നാൽ രമേശ് ചെന്നിത്തല പറയുന്നത് സമീപകാലത്ത് ഇറങ്ങിയ സിനിമകള്‍ മികച്ച കണ്ടന്റുള്ളതാണ്, അങ്ങനെ പറയുമ്പോൾ ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡം അങ്ങനെയുള്ള ഒരു സിനിമയാണ്.

തനിക്ക് വളരെ ഫീല് ചെയ്ത പടമാണ് ,കിഷ്‌കിന്ധാ കാണ്ഡം. കിഷ്‌കിന്ധാ കാണ്ഡം സിനിമയുടെ കണ്ടന്റ് നല്ലതായിരുന്നു. അതുപോലെ രേഖാചിത്രവും നല്ല കണ്ടന്റായിരുന്നു എന്നും ജോയ് മാത്യവും പറയുന്നു. ഒരു സിനിമയുടെ കണ്ടന്റ് നന്നായാല്‍ ജനം കാണും. ഇപ്പോള്‍ സമീപകാലത്ത് വന്ന പല സിനിമകളും അത്തരത്തിലുള്ളതാണ്. അവയുടെ കണ്ടന്റ് അല്ലെങ്കില്‍ അതിന്റെ കഥ വളരെ നല്ലതായിരുന്നു. കിഷ്‌കിന്ധാ കാണ്ഡം, രമേശ് ചെന്നിത്തല പറഞ്ഞു.
അതുപോലെ ഈയിടെ വന്ന പൊന്‍മാന്‍ സിനിമ മികച്ചതായിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞപ്പോള്‍ അത് താന്‍ കണ്ടിട്ടില്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മറുപടി. എന്നാൽ ജോയ് മാത്യുവിന്റെ മറുപടി,പൊന്‍മാന്‍ കാണേണ്ട പടമാണെന്നും . സാമൂഹിക ചുറ്റുപാടുകളില്‍ നോക്കി കാണേണ്ട ഒരു സിനിമ തന്നെയാണ് പൊന്‍മാന്‍ എന്നും പറഞ്ഞു. കൊല്ലത്ത് നടക്കുന്ന സംഭവമാണ് ആ കഥയില്‍ പറയുന്നത്. വളരെ സത്യസന്ധമായി എടുത്ത സിനിമയാണെന്ന് പറയാം. അത്തരം കണ്ടന്റുള്ള സിനിമകള്‍ വരണം,’ ജോയ് മാത്യു പറഞ്ഞു.












