അവൾ പൈസയുടെ വില അറിഞ്ഞു വളരണ൦, ഒരു സെലിബ്രിറ്റി കുട്ടിയായിട്ട് മാത്രം വളർന്നാൽ ശരിയാവില്ല; മകളെക്കുറിച്ച് ഉർവശി `

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി അഭിനയത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ നടിയാണ് ഉര്‍വശി. ഇപ്പോൾ താരം മകൾ കുഞ്ഞാറ്റയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്, ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. തനിക്ക് മകളെ കുട്ടിക്കാലം മുതൽ ഫോട്ടോക്ക് പോലും നിർത്തുന്നത് ഇഷ്ടമായിരുന്നില്ല. അവൾ പഠിക്കട്ടേ എന്നാണ് തനിക്ക് അപ്പോൾ തോന്നിയത് ഉർവശി പറയുന്നു. കാരണം തനിക്കും പഠിക്കണമെന്നും വലിയ ആഗ്രഹമുണ്ടായിരുന്നു.

മകൾ പഠിക്കാൻ മിടുക്കി ആയിരുന്നു,അതുകൊണ്ടു അവൾ പടിക്കട്ടെ എന്ന് ഞാൻ തീരുമാനിച്ചു.പഠിത്തം കഴിഞ്ഞപ്പോൾ ജോലി നേടണമെന്നാണ് ഞാൻ അവളോട്‌ പറഞ്ഞതും. പൈസയുടെ വില അറിയണമെന്നും ഒരു സെലിബ്രിറ്റി കുട്ടിയായിട്ട് മാത്രം വളർന്നാൽ ശരിയാവില്ലെന്നും എനിക്ക് തോന്നി. പഠിത്തത്തിനുള്ള ജോലി മേടിക്കണം, സ്വന്തം ചിലവിൽ കാര്യങ്ങളൊക്കെ നടത്തണം. പൈസയുടെ വില അറിയണം. ഒരു സെലിബ്രിറ്റി കുട്ടിയായിട്ട് മാത്രം വളർന്നാൽ ശരിയാവില്ലല്ലോ ഉർവശി പറയുന്നു.

അതേസമയം ബാലതാരമായി മലയാള സിനിമയിലെത്തിയ നടിയാണ് ഉർവശി. തെന്നിന്ത്യന്‍ സിനിമയില്‍ ഉര്‍വശിക്ക് പകരക്കാരില്ല എന്നുവേണമെങ്കില്‍ പറയാം, ആറ് തവണയാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.മലയാളത്തിലെ പ്രശസ്തരായ എല്ലാ കലാകാരന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിട്ടുണ്ട്.