ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു! പിതാവ് സി.പി ചാക്കോ അപകടത്തില്‍ മരിച്ചു

നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികളായ മലയാളികൾ പറഞ്ഞു.രാവിലെ ഏഴു മണിയോടെ തമിഴ്നാട്ടിലെ ധർമപുരിയ്ക്ക് അടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം. ഷെനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായി അപകടം കണ്ട ദൃക്സാക്ഷികൾ പറയുന്നു.

അപകടം ഉണ്ടായ ഉടനെ ഷൈനിനെയും കുടുംബത്തെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷെനിന്റെ പിതാവ് മരിച്ചു. നടനും മറ്റ് കുടുംബാംഗങ്ങളും പാല്‍ക്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റവർ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.