‘തുടരും’ കണ്ടു എന്തൊരു പടമാണത്! അസാധാരണ പ്രതിഭ മോഹൻലാൽ; പ്രദീപ് രംഗനാഥൻ

തരുൺ മൂർത്തി- മോഹൻലാൽ ഒന്നിച്ച ‘തുടരും’ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറിയ ചിത്രങ്ങളിൽ ഒന്നാണ്, ഇപ്പോൾ ചിത്രത്തെയും, സംവിധായകൻ തരുൺ മൂർത്തിയെയും അഭിനന്ദിച്ചുകൊണ്ടു രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ. ചിത്രം കണ്ട് പ്രദീപ് രംഗനാഥൻ തരുൺ മൂർത്തിക്ക് ഇൻസ്റ്റാഗ്രാമിൽ അയച്ച സന്ദേശം തരുൺ മൂർത്തി സ്റ്റോറിയിൽ പങ്കുവെക്കുകയായിരുന്നു. മെയ് 30ന് ഒടിടി റിലീസ് ആയതോടെ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

പ്രദീപ് രംഗനാഥന്റെ വാക്കുകൾ ,,, ഹായ് ബ്രദർ, തുടരും കണ്ടു, എന്തൊരു പടമാണത്, ഒരുപാടിഷ്ടമായി. നായക കഥാപാത്രത്തിന്റെ വികാര വിക്ഷോഭങ്ങളൊക്കെ എനിക്ക് അസാധാരണമായാണ് തോന്നിയത്. ശരിക്കും മോഹൻലാൽ സാർ അസധാരണ പ്രതിഭ തന്നെ. നിങ്ങളുടെ വരും പ്രോജക്റ്റുകൾക്ക് എന്റെ ആശംസകൾ,എന്നാണ് പ്രദീപ് രംഗനാഥന്റെ വാക്കുകൾ. ‘ബ്രദർ താങ്ക്യു’ എന്നാണ് സംവിധായകൻ തരുൺ മറുപടി പറഞ്ഞിരിക്കുന്നത്.

അതേസമയം ,തുടരും ചിത്രത്തെയും മോഹൻലാലിന്റെ പ്രകടനത്തെയും പ്രശംസിച്ച് തമിഴ് സംവിധായകൻ സെൽവരാഘവനും എക്‌സിൽ പോസ്റ്റിട്ടിരുന്നു. ചിത്രത്തിലെ ഷണ്മുഖനെന്ന വേഷം ചെയ്യാൻ മോഹൻലാലിന് മാത്രമേ സാധിക്കൂ എന്നും, മോഹൻലാൽ ആണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടനെന്നും സെൽവരാഘവൻ പറഞ്ഞു.