ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയുന്ന പുതിയ ചിത്രം ‘മേനേ പ്യാർ കിയ’ ഉടൻ പ്രദർശനത്തിനെത്തും

ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്ത പുതിയ ചിത്രം ‘മേനേ പ്യാർ കിയ’ഉടൻ പ്രദർശനത്തിനെത്തും , ഹൃദു ഹാരൂൺ, പ്രൈറ്റി മുഖുന്ദൻ എന്നിവർ പ്രധാന കഥാപത്രങ്ങളായി എത്തുന്ന പുതുമ നിറഞ്ഞ ഒരു റൊമാന്റിക്ക് ചിത്രമാണ് മേനേ പ്യാർ കിയ.  ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ബിബിൻ പെരുമ്ബിള്ളി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജനാർദ്ദനൻ, ജഗദീഷ് ജിവി റെക്സ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍, ഫസിലുദ്ദീൻ , ബ്ലക്ക് എഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം , യുവ പ്രണയത്തിന്റെ സങ്കീർണ്ണതകളും നിർമലതയും മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണ്.

സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ചിരിക്കുന്ന ഈ സിനിമയ്ക്ക് മികച്ച ക്രൂ മെംബേർസ് ആണുള്ളത് . ചിത്രത്തിന്റെ ക്യാമറ നിർവഹിച്ചിരിക്കുന്നത് ഡോൺ പോൾ പിയാണ്. അജ്മൽ ഹസ്ബുള്ള ഒരുക്കിയ സംഗീതത്തിൽ ഈ ചിത്രങ്ങളിലെ ഗാനങ്ങൾ എല്ലാം തന്നെ വളരെ മികവാർന്നത് തന്നെയാണ്.എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ,പ്രൊഡക്ഷൻ കണ്‍ട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനില്‍ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുണ്‍ മനോഹർ, മേക്കപ്പ്-ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി,ചിത്രത്തിന് കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ,ചിത്രം ജൂലായിൽ തന്നെ റീലിസ് ആകുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്