
മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് മാത്യു തോമസ്. വിജയ്, ലോകേഷ് കനകരാജ് കോമ്പോ ചിത്രമായ ‘ലിയോ’യിലൂടെ തമിഴിലും മാത്യു തന്റെ സാന്നിധ്യമറിയിച്ചിരുന്നു, സിനിമയില്‍ വിജയ്‌യുടെ മകനായാണ് മാത്യു വേഷമിട്ടത്. ഇപ്പോള്‍ വിജയ്‌യെ കുറിച്ച് സംസാരിക്കുകയാണ് നടൻ. വിജയ് സാറിനെപ്പോലെ വലിയ ആര്‍ട്ടിസ്റ്റിനൊപ്പം അഭിനയിക്കാന്‍ പറ്റി. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തില്‍നിന്ന് പഠിക്കേണ്ടത് കൃത്യനിഷ്ഠയും അച്ചടക്കവുമാണ്. ഏഴ് മണിക്ക് ഷൂട്ടിങ് പറഞ്ഞാല്‍ എല്ലാം സെറ്റ് ചെയ്ത് തീരാന്‍ 10 മണിയാകും.

എന്നാല്‍, വിജയ് സാര്‍ ഏഴ് മണിക്കുതന്നെ വരും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറ് വരെയാണ് കോള്‍ ഷീറ്റ്. സാറിന്റെ സീന്‍ കഴിഞ്ഞാലും ആ സമയം മുഴുവന്‍ ലൊക്കേഷനില്‍ ഉണ്ടാകും. വലിയ താരമാണെന്ന് കാണിക്കാത്ത ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള ആളാണ് വിജയ് സാര്‍, മാത്യു പറയുന്നു.
അതേസമയം ,കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ മാത്യു വളരെ പെട്ടെന്ന് ആണ് മലയാള സിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്, ഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പ്രേമലുവിലും മാത്യുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.












