എന്റെ പ്രകടനങ്ങളെക്കുറിച്ചോ ടീമിന്റെ റിസള്‍ട്ടിനെ കുറിച്ചോ ഞാന്‍ വ്യാകുലന്‍ ആകുന്നില്ല, ഹെയ്ന്റിച്ച് ക്ലാസന്‍ വിരമിക്കല്‍ പ്രഖ്യാപനത്തെ കുറിച്ച് പറയുന്നു

അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഹെയ്ന്റിച്ച് ക്ലാസന്‍ വിരമിക്കല്‍ പ്രഖ്യാപിന൦ നടത്തിയത് ഈ അടുത്തിടക്കാണ്. 33ാം വയസ്സിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിന൦ നടത്തിയത്. ഇപ്പോൾ എന്തുകൊണ്ടാണ് താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതെന്ന് തുറന്നു പറയുകയാണ് താരം. തന്റെ പ്രകടനങ്ങളും ടീമിന്റെ റിസള്‍ട്ടുമൊന്നും കുറച്ചായിട്ട് ബാധിക്കാറില്ലായിരുന്നുവെന്നാണ് വിരമിക്കലിനെ കുറിച്ച് ക്ലാസന്‍ പറഞ്ഞത്, ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഞാന്‍ മുൻകോച്ച് റോബ് ധവാള്‍ട്ടറുമായി ഒരുപാട് സംസാരിച്ചിരുന്നു.

ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ എന്റെ ഞാന്‍ സന്തുഷ്ടനല്ലെന്ന് അറിയിച്ചു. ഞാന്‍ ഇതൊന്നും ആസ്വദിക്കുന്നില്ലെന്നും അദ്ദേഹത്തോട് പറഞ്ഞു. 2027 ലോകകപ്പ് വരെയുളള കാര്യങ്ങള്‍ ഞങ്ങള്‍ നന്നായി തന്നെ പദ്ധതിയിട്ടു. എന്നാല്‍ അവന്റെ കോച്ചിങ് കരാര്‍ അവസാനിക്കുകയും പുതുക്കുന്ന കാര്യം നടക്കാതെയും ആയതോടെ എന്റെ തീരുമാനം എളുപ്പമായി, ക്ലാസന്‍ പറഞ്ഞു.

അതേസമയം, ഈ വര്‍ഷത്ത ഐപിഎല്ലിന് ശേഷമാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ക്ലാസന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്. ബാറ്റിങ്ങില്‍ തന്റെ പ്രൈം ഫോമിലുളള കാലത്താണ് ക്ലാസന്റെ ഈ കളി നിര്‍ത്തല്‍. ഒരുപാട് ബുദ്ധിമുട്ടിയെടുത്ത തീരുമാനമാണെന്നും എന്നാല്‍ താന്‍ ഇതുമായി സമാധാനത്തോടെ മുന്നോട്ട് പോകുന്നുമെന്നുമായിരുന്നു ക്ലാസന്‍ വിരമിക്കലിന് ശേഷം കുറിച്ചത്.