
പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് അനുപമ പരമേശ്വരൻ, ഇപ്പോൾ താരം സുരേഷ് ഗോപി നായകനാകുന്ന പുതിയ ഹിറ്റ് ചിത്രം ‘ജാനകി വേഴ്സസസ് സ്റ്റേറ്റ് ഓഫ് കേരള’ യിലെ പ്രധാന വേഷ൦ ചെയുകയാണ്, ചിത്രത്തിൽ ജാനകി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോൾ സിനിമയുടെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്. അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു തന്നെ മലയാള സിനിമയിൽ നിന്നും മാറ്റിനിറുത്തപെട്ടിട്ടുണ്ട്.

മലയാളത്തിൽ ഒരുപാട് ട്രോളുകളും, അവഗണനകളും ഏറ്റുവാങ്ങിയതിനു ശേഷം വീണ്ടും വലിയ ഒരു കഥാപാത്രവുമായി മലയാളത്തിൽ എത്തുകയാണ്, വളരെയധികം സന്തോഷമാണ് തനിക്കുളത്. കുറച്ചു നാളുകൾക്ക് ശേഷം സുരേഷ് ഗോപി സാറിനൊപ്പം ‘jsk’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്, അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. മലയാളികളുടെ ട്രോൾ ആവോളം ഏറ്റുവാങ്ങിയ തനിക്ക് ഒന്നേ പറയാനുള്ളൂ, ട്രോളിക്കോളൂ പക്ഷേ കൊല്ലരുത് എന്നാണ് നടി പറഞ്ഞത്.

എനിക്ക് ഇഷ്ട്ടപെടുന്ന സബ്ജക്ട് മാത്രമാണ് ഇനിയും ചെയുക. അങ്ങനെ മുൻപ് ചിന്തിച്ച സമയത്താണ് സുരേഷ് ഗോപി സാറിന്റെ j s k എന്ന സിനിമ എത്തിയത്. വളരെയധികം സന്തോഷം തോന്നി. കോവിഡിന്റെ ലോക്‌ടൗൺ സമയത്താണ് ഈ ചിത്രം എന്റെ മുൻപിലേക്ക് എത്തുന്നത്.ഈ ചിത്രത്തിൽ ഇത്രയധികം പ്രധാന്യമുള്ള വേഷം തന്നെ ധൈര്യപൂർവം ഏല്പിച്ച പ്രവീൺ ചേട്ടനോടാണ് ഞാൻ ആദ്യം നന്ദി പറയുന്നത്. കാരണം ഒരുപാട് പേര് എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു മാറ്റിനിറുത്തിയിരുന്നു, ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയ സമയത്ത് എനിക്ക് ധൈര്യപൂർവം ഈ ചിത്രം അദ്ദേഹം തന്നു. വലിയ സന്തോഷം, ഈ സിനിമയ്ക്ക് ഒരു ഹൃദയമുണ്ട്. ആ ഹൃദയം ജാനകിയാണ്, ആ ജാനകിയെ സൃഷ്ടിച്ചത് പ്രവീൺ ചേട്ടനാണ്, ഇങ്ങനെയൊരു വേദിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നടി പറഞ്ഞു.











