
നടി കാവ്യ മാധവന്റെ പിതാവ് കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും , ഭാര്യ- ശാമള, മകൻ- മിഥുൻ (ഓസ്ട്രേലിയ), മരുമക്കൾ- റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്. ഓസ്ട്രേലിയയില്‍ നിന്നും മകന്‍ മിഥുന്‍ എത്തുന്നത് വരെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നിരവധി ആളുകള്‍ ആണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുന്നത്.

തന്നെ അറിയപ്പെടുന്ന നടിയാക്കിയത് അച്ഛന്‍ പി മാധവന്റെ ഉറച്ച പിന്തുണയോടെ ആയിരുന്നു എന്ന് കാവ്യ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. മകൾ കാവ്യയെ എന്നും ചേര്‍ത്ത് നിര്‍ത്തിയത് അച്ഛൻ മാധവൻ ആയിരുന്നു. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായപ്പോഴും സാമ്പത്തികമായി ചില കബളിപ്പിക്കലുകൾ നടിക്കും കുടുംബത്തിനും നേരിടേണ്ടി വന്നിരുന്നു. പറഞ്ഞുറപ്പിച്ച പ്രതിഫലം കാവ്യക്ക് ലഭിക്കാതെ പോയ സാഹചര്യമുണ്ട്. എന്ന് നടി തന്നെ പറഞ്ഞിരുന്നു.











