
ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച്, ബിബിൻ കൃഷ്ണയുടെ സംവിധാനത്തിൽ ഒരുക്കിയ ‘സാഹസം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സരിഗമയാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. മികച്ച ഗാനങ്ങളാണ് സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കാനായി ഇവർ ഒരുക്കിയിരിക്കുന്നത്. ഐ.ടി. പശ്ചാത്തലത്തിൽ, ഹ്യൂമർ, ആക്ഷൻ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ ചേർത്ത് ഒരട്വഞ്ചർ ത്രില്ലർ സിനിമയെ തന്നെ രൂപപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ.
‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘സാഹസം’. 2022ൽ അനൂപ് മേനോനെ നായകനാക്കി ബിബിൻ കൃഷ്ണ ഒരുക്കിയ ചിത്രമായിരുന്നു “ട്വന്റി വൺ ഗ്രാംസ്”. ‘ട്വന്റി വൺ ഗ്രാംസ്, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നത്.
സംഗീതത്തിന് വലിയ പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ബിബിൻ അശോക് ആണ്. ചിത്രത്തിൽ ബാബു ആൻ്റണി, ബൈജു സന്തോഷ്, നരേൻ, റംസാൻ, ഗൗരി കിഷൻ, ജീവ ജോസഫ്, ശബരീഷ്, മേജർ രവി, ടെസ്സ ജോസഫ്, ഹരി ശിവറാം, വർഷ രമേശ്, സജിൻ ചെറുകയിൽ, ബഗത് ഇമ്മാനുവൽ, കാർത്തിക്, ആൻ സലിം, ജയശ്രീ ശിവദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തിരക്കഥ സംഭാഷണവും ബിബിൻ കൃഷ്ണയും യദുകൃഷ്ണദയാ കുമാറും ചേർന്നാണ് ഒരുക്കിയത്.
ഗാനങ്ങൾ: വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, ഛായാഗ്രഹണം: ആൽബി, നിശ്ചല ഛായാഗ്രഹണം: ഷൈൻ ചെറ്റികുളങ്ങര, രോഹിത്, ഡിസൈൻ: യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് നമ്പ്യാർ, ഫൈനൽ മിക്സ്: വിഷ്ണു പി. സി, കലാസംവിധാനം: സുനിൽ കുമാരൻ, മേക്ക്‌അപ്പ്: സുധി കട്ടപ്പന, കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ, ആക്ഷൻ: ഫീനിക്സ് പ്രഭു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഷിനോജ് ഒണ്ടയിൽ, രഞ്ജിത് ഭാസ്ക്കരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ജിതേഷ് അഞ്ചുമന, ആൻ്റണി കുട്ടമ്പുഴ, പി.ആർ.ഒ: വാഴൂർ ജോസ്, പ്രമുഖ വിതരണംശൃംഖലയായ സെൻട്രൽ പിക്ചേഴ്സ് മുഖേനയുമാണ് ‘സാഹസം’ പ്രദർശനത്തിനെത്തിക്കുന്നത്.











