“ഈ സിനിമ എന്നെ ഇൻസ്പയർ ചെയ്തു” – ജീവി – ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചിത്രത്തെ പ്രശംസിച്ച് വെട്രിമാരൻ

സാമൂഹിക വിഷയങ്ങളിലെ തൻ്റെ ശക്തമായ ആഖ്യാനങ്ങളിലൂടെയും വിട്ടുവീഴ്ചയില്ലാത്ത സിനിമാ ശൈലിയിലൂടെയും ശ്രദ്ധേയനായ ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ, വെട്രിമാരൻ, നിയോ ഫിലിം റിപ്പബ്ലിക്കിൽ നടത്തിയ ഒരു പ്രസംഗം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആവികയാണ്.
മലയാള യൂട്യൂബ് ചിത്രമായ ‘ജീവി’യെ പ്രശംസിച്ചു കൊണ്ട് ആയിരുന്നു ആ പ്രസംഗം. ചിത്രം ഇപ്പോൾ ഭാവന സ്റ്റുഡിയോസിൻ്റെ യൂട്യൂബ് ചാനലിൽ സ്ട്രീമിംഗ് ചെയ്യുന്നുണ്ട്.

അരോമൽ ആർ. ലാൽ രചനയും സംവിധാനവും നിർവഹിച്ച്, ദീപു ക്രിയേറ്റീവ് ഹെഡായി പ്രവർത്തിച്ച ‘ജീവി’, യുദ്ധത്തിന് എതിരായ രാഷ്ട്രീയത്തെ പരോക്ഷമായി പറയുന്ന ഒരു ചിത്രം ആണ്.

ഗ്യാസ്‌പർ നോവെ ചിത്രങ്ങളിലെ
പോലെ സൈക്ഡിലിക് ജോൻറേ ജീവിയിലൂടെ പരീക്ഷിച്ചതിനെ പ്രശംസിച്ചുകൊണ്ട്
അദ്ദേഹം ആരംഭിച്ചു.

“എനിക്ക് ഇതിന്റെ എഴുത്തുകാരോട് ചോദിക്കേണ്ടത് ഒരു കാര്യം മാത്രമാണ്, എന്ത് തരം ട്രിപ്പ്‌ ആയിരുന്നു ആ പടം?
LSDയൊ? അതോ മുഷ്‌റൂമോ?”

എല്ലാം കൊണ്ട് ഇതൊരു സ്പെഷ്യൽ സിനിമയാണ്, കാരണം, പറയാനുള്ള കാര്യങ്ങളോടുള്ള സത്യ സന്ധത അതിലുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ പറയും, അതിൽ നിന്ന് ഒഴിഞ്ഞു മാറാനോ ഒളിച്ചോടാനോ ഞാനില്ല. നിങ്ങൾക്കത്ത് മനസിലായില്ലേ? എങ്കിൽ f***you!”

എന്നതാണ് എഴുത്തുകാരന്റെ മനോഭാവം എന്ന് ഒരു തമാശ രൂപേണ പറയുകയുണ്ടായി.
എന്നിരുന്നാലും തനിക്ക് പറയാനുള്ള കാര്യങ്ങളിൽ ഒരു തരിമ്പു പോലും വെള്ളം ചേർക്കാതെ തുറന്നു പറയാൻ ചിത്രത്തിന്റെ സംവിധായകൻ കാണിച്ച ധൈര്യത്തെ ആണ് അദ്ദേഹം അതിലൂടെ ചൂണ്ടി കാട്ടിയത്‌.

“ഈ സിനിമ എന്നെ ഇൻസ്പയർ ചെയ്തു. ഇത്‌ ഒരു ഒറിജിനൽ സിനിമ ആണ്. ഇതിനെ ഞാൻ ഒരു ഒറിജിനൽ സിനിമ ആയിട്ട് വിശേഷിപ്പിക്കുന്നു”

വെട്രിമാരൻ “ഒരു ഒറിജിനൽ സിനിമ” എന്ന് പ്രശംസിച്ച ‘ജീവി’, ഇന്ത്യയിലെ മികച്ച സ്വതന്ത്ര സിനിമകളുടെ കൂട്ടത്തിൽ ഇടം നേടാൻ സാധിച്ചു.

ശങ്കർ രാജ്, ബെൻ ഷാരോ, അലൻ പ്രാക്, ജയേഷ് മോഹൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

മറ്റുള്ളവർ:
* ഛായാഗ്രഹണം: നിബിൻ ജോർജ്ജ്
* സംഗീതം: വി3കെ
* സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ
* എഡിറ്റിംഗ്: അർജുൻ സാൻ

‘ജീവി’ ഇപ്പോൾ ഭാവന സ്റ്റുഡിയോസിൻ്റെ യൂട്യൂബ് ചാനലിൽ കാണാം.