
നാനി നായകനാകുന്ന പാരഡൈസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. ഇതുവരെ ചെയ്യാത്തൊരു വ്യത്യസ്ത ഗെറ്റപ്പിലാണ് നാനി ഈ ചിത്രത്തിൽ എത്തുന്നത്. അദ്ദേഹത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
എസ്.എൽ.വി സിനിമാസ് ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് 26-ന് പാരഡൈസ് തിയേറ്ററുകളിൽ എത്തും. തെലുഗ്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, സ്പാനിഷ്, ഇംഗ്ലീഷ് അടക്കം എട്ട് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലും സെക്കന്ദരാബാദിലും പുരോഗമിക്കുകയാണ്. ആക്ഷൻ പീരിയഡ് ഡ്രാമാ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ രാഘവ് ജുറൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. സംഗീത സംവിധാനം അനിരുധ് രാവിചന്ദറിന്റേതാണ്, ചിത്രത്തിന്റെ ഛായാഗ്രഹണം സി.എച്ച്. സായിയാണ് നിർവഹിക്കുന്നത്.











