മകളുടെ കൈപിടിച്ച് വിവാഹവേദിയിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

നടിയും അവതാരകയുമായ ആര്യ ബാബുവും ഡിജേയും കൊറിയോഗ്രാഫറുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ”സ്‌നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്” എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്  ചടങ്ങില്‍ പങ്കെടുത്തു.

മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലെത്തിയത്. സിബിൻ ആര്യക്ക് താലി ചാർത്തുന്നതും വേദിയില്‍ നിറചിരിയോടെ നില്‍ക്കുന്ന ഖുഷിയേയുമെല്ലാം ചിത്രങ്ങളില്‍ കാണാം. ഷംന കാസിം, അശ്വതി ശ്രീകാന്ത്, അർച്ചന സുശീലൻ, പ്രിയ മണി തുടങ്ങി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേർ ഇരുവർക്കും ആശംസ അറിയിച്ചു.

 

ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ മേയിലായിരുന്നു . സിബിൻ വർഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് . രണ്ട് പേരുടേയും രണ്ടാം വിവാഹമാണിത്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി. സിബിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.