‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ഓഗസ്റ്റ് 28 ന് ചിത്രം തീയറ്ററുകളിലെത്തും

‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമാണ് ‘ലോക’. ചിത്രം ഓഗസ്റ്റ് 28 ന് തീയറ്ററുകളിലെത്തും. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ പ്രൗഢ ഗംഭീരമായ പ്രീ റിലീസ് ഇവന്റിൽ വെച്ചാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്.

കല്യാണി പ്രിയദർശനും നസ്ലെനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഡൊമിനിക് അരുൺ നിർവഹിച്ചിരിക്കുന്നു. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കല്യാണി പ്രിയദർശനാണ്. ചിത്രത്തിൽ ‘സണ്ണി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നസ്‌ലനാണ്.

ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തും.