‘ചത്ത പച്ച’ അർജുൻ അശോകൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘ചത്ത പച്ച’ അർജുൻ അശോകൻ പ്രധാന വേഷത്തിലെത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അർജുൻ അശോകൻ വേറിട്ട വേഷവിധാനത്തിത്തുന്ന ‘ചത്ത പച്ച’ സിനിമയുടെ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ലോക്കോ ലോബോ എന്ന് പേരുള്ള കഥാപാത്രമായാണ് അർജുൻ അശോകൻ ചിത്രത്തിൽ വേഷമിടുന്നത്.

യൂത്തിൻ്റെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ചിത്രമാണ് ചത്ത പച്ച. ഈ ചിത്രം റീൽ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ രമേഷ് എസ്. രാമക്കഷ്ണൻ, റിതേഷ് .എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത്, എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. അർജുൻ അശോകനെ കൂടാതെ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.