ഓണത്തിന് തിയേറ്ററുകൾ കളറക്കാൻ എത്തുന്നു ‘മേനേ പ്യാര്‍ കിയ’ ആഗസ്റ്റ് 29 ന്

‘മന്ദാകിനി’ എന്ന സൂപ്പർഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം, സ്‌പൈര്‍ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച്, നവാഗതനായ ഫൈസൽ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘മേനേ പ്യാർ കിയ’ ഓഗസ്റ്റ് 29-ന് തിയേറ്ററുകളിൽ എത്തുന്നു.

ഹൃദു ഹാറൂൺ, അസ്‌കർ അലി, മിദൂട്ടി, ജഗദീഷ് ജനാർദ്ദനൻ, പ്രീതി മുഖുന്ദൻ, അർജ്യോ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം, പ്രണയവും വിനോദവും നിറച്ചൊരു ആഘോഷമാകുമെന്ന് നിർമ്മാതാക്കൾ ഉറപ്പുനൽകുന്നു.

‘മുറ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന അടുത്ത വലിയ ചിത്രമായതിനാൽ തന്നെ, സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസാണ് ‘മേനേ പ്യാർ കിയ’.