ചെവിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

പ്രായം കൂടുക, ജീവിത ശൈലിയിലെ തെറ്റുകൾ എന്നിവ കാരണം ചെവിയുടെ ആരോഗ്യം ക്രമേണ കുറയുന്നത് സാധാരണമാണ്. എന്നാൽ, ശരിയായ ഭക്ഷണക്രമം പാലിച്ചാൽ ചെവിയുടെ ആരോഗ്യവും കേൾവിശക്തിയും ഏറെക്കുറെ മെച്ചപ്പെടുത്താൻ കഴിയും. വിദഗ്ധരുടെ അഭിപ്രായത്തിൽ, ചില ഭക്ഷണങ്ങൾ ചെവിയുടെ ആരോഗ്യത്തിനും കേൾവിശക്തിക്കും പ്രത്യേക ഗുണം ചെയ്യുന്നവയാണ്.

ചീരയും പച്ചക്കറികളും

ഫോളിക് ആസിഡ്, വിറ്റാമിൻ K, അയൺ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചെവിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും കേൾവി സംരക്ഷിക്കുകയും ചെയ്യും.

മത്സ്യം

ഒമേഗ-3 ഫാറ്റി ആസിഡും വിറ്റാമിൻ D-യും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കേൾവിക്കുറവ് തടയാൻ മീൻ സഹായകരമാണ്.

ഓറഞ്ച്

ഓറഞ്ചിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രധാനമായും ചെവിയുടെ ആന്തരിക ദ്രാവക സന്തുലിതാവസ്ഥയ്ക്ക് ഉപയോഗപ്രദമാണ്. കേൾവിശക്തി കൂട്ടുന്നതിന് സ​ഹായകമാണ്.

നട്സ് 

മഗ്നീഷ്യം, സിങ്ക്, വിറ്റാമിൻ E എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചെവിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും കേൾവിശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.