
സൈമ 2025 വേദിയിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയിയെ കുറിച്ച് തൃഷ പറഞ്ഞ വാക്കുകൾ ആരാധകരിൽ ആവേശം പകരുകയായിരുന്നു. അവാർഡ് ഏറ്റുവാങ്ങിയ ശേഷം വിജയ്യെക്കുറിച്ച് പറയാൻ ആവശ്യപ്പെട്ടപ്പോള്‍ രാഷ്ട്രീയ നേതാവെന്ന നിലയിലെ അദ്ദേഹത്തിന്റെ പുതിയ യാത്രയ്ക്ക് തൃഷ ആശംസകള്‍ അറിയിക്കുകയായിരുന്നു.
ശനിയാഴ്ച ദുബായിൽ വച്ച് നടന്ന 2025-ലെ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് (സൈമ) വിപുലമായി നടന്നു. ദക്ഷിണേന്ത്യൻ സിനിമയ്ക്കായി കഴിഞ്ഞ 25 വർഷമായി വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ നടി തൃഷയെ പുരസ്കാരം നൽകിയത്.
അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം തൃഷയ്‌ക്കൊപ്പം അഭിനയിച്ച ഏതാനും നടന്മാരുടെ ഫോട്ടോകള്‍ സ്‌ക്രീനില്‍ കാണിച്ചു അവരെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിജയ്‌യുടെ ചിത്രം പ്രദര്‍ശിപ്പച്ചപ്പോള്‍ ആള്‍ക്കൂട്ടം ഇളകി മറിഞ്ഞു ഏതാനും നിമിഷ നേരത്തേക്ക് തൃഷയ്ക്ക് സംസാരിക്കാന്‍ പോലും സാധിച്ചില്ല. ആരവം തെല്ല് അടങ്ങിയ ശേഷം വലിയ പുഞ്ചിരിയോടെയാണ് തൃഷ വിജയ്‌യെക്കുറിച്ച് സംസാരിച്ചത്.











