
ലോകയിൽ നിന്നും വലിയ സർപ്രൈസ് വെളിപ്പെടുത്തി അണിയറപ്രവർത്തകർ. ദുൽഖർ സൽമാനും ടോവിനോ തോമസും ചിത്രത്തിന്റെ ഭാഗമാണെന്ന് സൂചിപ്പിക്കുന്ന ക്യാരക്റ്റർ പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യമായി ഈ പോസ്റ്ററുകളിലൂടെയാണ് ഔദ്യോഗികമായി അറിയിച്ചത്.

ഡൊമിനിക്ക് അരുണിന്റെ സംവിധാനത്തിൽ കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ലോക. ഇതിനകം തന്നെ ആരാധകരിൽ വലിയ പ്രതീക്ഷ ഉയർത്തിയ ലോക, പുതിയ പോസ്റ്ററുകളോടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറി. കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രത്തോടൊപ്പം ദുൽഖറും ടോവിനോയും എത്തുന്നുവെന്നത് സിനിമയുടെ ഹൈലൈറ്റായിരിക്കുമെന്ന് സിനിമാസ്നേഹികൾ അഭിപ്രായപ്പെടുന്നു.

ചിത്രത്തിൽ മൈക്കിൾ എന്ന് പേരുള്ള ചാത്തനായിട്ടായിരുന്നു ടോവിനോയുടെ പ്രകടനം. ചാർളി എന്ന ഒടിയനായാണ് ലോകയിൽ ദുൽഖർ സൽമാനെത്തിയത്.ആരാധകരിൽ ഇതിനകം തന്നെ വലിയ കൗതുകം സൃഷ്ടിച്ച ഈ വെളിപ്പെടുത്തൽ, ലോകയെക്കുറിച്ചുള്ള പ്രതീക്ഷകളെ കൂടുതൽ ഉയർത്തിയിരിക്കുകയാണ്.











