
‘ട്വന്റി വൺ ഗ്രാംസ്’ എന്ന ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് സാഹസം. ഓഗസ്റ്റിൽ റിലീസായെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലെത്തിയിരിക്കുകയാണ്. ഒടിടിയിലേക്കും സാഹസം സ്‍ട്രീമിംഗിന് എത്തിയിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നു മുതലായിരുന്നു സ്‍ട്രീമിംഗ്. സണ്‍ നെക്സ്റ്റിലൂടെയാണ് സ്‍ട്രീമിംഗ് ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോള്‍ ഒടിടിയില്‍ ലഭിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകൻ ബിബിൻ കൃഷ്‍ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നരേൻ, ബാബു ആന്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
ചിത്രത്തിലെ ഓണം മൂഡ് എന്ന പാട്ടും ഓണം സമയത്ത് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഈ വീഡിയോ യൂട്യൂബില്‍ 30 ദശലക്ഷത്തിലധികം വ്യൂസാണ് ഇതുവരെ നേടിയത്. 1,90,000ലധികം ഇന്‍സ്റ്റഗ്രാം റീലുകളിലും 50,000ത്തിലധികം യൂട്യൂബ് ഷോര്‍ട്ട്‌സിലും ഈ പാട്ട് ഫീച്ചർ ചെയ്യപ്പെട്ടിരുന്നു.











